ഇന്ത്യയില്‍നിന്ന് സഊദിലേക്ക് വിമാന സര്‍വീസ് ; പ്രതീക്ഷക്കു വകയുണ്ടെന്ന് അംബാസഡര്‍
ജിദ്ദ: ഇന്ത്യയില്‍നിന്ന് സഊദിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗതിയിലാണെന്നും പ്രതീക്ഷക്കു വകയുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ആരോഗ്യ, വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏഴിയേഷന്‍ അധികൃതര്‍ തുടങ്ങിയവരുമായി ഇക്കാര്യം പലതവണ ചര്‍ച്ച നടത്തി കഴിഞ്ഞതായും എയര്‍ ബബില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് കാലതാമം ഉണ്ടാവില്ലെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയുടെ ഫലമായാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 14 ദിവസത്തെ ക്വാറന്റൈന് ഇല്ലാതെ സഊദിയിലേക്ക് വരാന്‍ അനുമതി ലഭിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം മറ്റുള്ളവര്‍ക്കു കൂടി യാത്ര ചെയ്യാനാവും വിധം സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബി.ആര് അംബേദ്കറെ കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും ഭരണഘടന സംബന്ധിച്ച ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു. സെകന്റ് സെക്രട്ടറി അസീം അന്‍വര്‍ പരിപാടി നിയന്ത്രിച്ചു. ഇന്ത്യ രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ അവസാനം വരെ നീട്ടിയിട്ടുണ്ടെങ്കില്‍ എയര്‍ ബബില്‍ കരാര്‍ യാഥാര്‍ഥ്യമായാല്‍ സഊദിയിലേക്കു വരുന്നതിനും പോകുന്നതിനും തടസമുണ്ടാവില്ല. ഡിസംബറില്‍ ഇ്ക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം. ഒട്ടേരെ പേര് ഇങ്ങോട്ടു സര്‍വീസുകളില്ലാത്തതിനാല്‍ നാട്ടില്‍ പോകാനും വരാനും കഴിയാതെ വിഷമിച്ചു കഴിയുകയാണ്. അതുതൊണ്ടുതന്നെ എംബസി നടത്തുന്ന ശ്രമങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ലക്ഷക്കണക്കിന് സഊദി
പ്രവാസികളായ ഇന്ത്യക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."