HOME
DETAILS

ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം ജൂണ്‍ ഒന്ന് മുതല്‍

  
backup
May 22 2017 | 22:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-2

കോഴിക്കോട്: ജില്ലയില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും. അതാത് റേഷന്‍ കടകള്‍ വഴിയോ റേഷന്‍ കടകളില്‍ അസൗകര്യമുണ്ടെങ്കില്‍ സമീപത്ത് സൗകര്യമുള്ള സെന്ററിലോ വച്ചായിരിക്കും വിതരണം. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കുടുംബനാഥയോ ചുമതലപ്പെടുത്തിയ ആളോ പഴയ റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ പുതിയ കാര്‍ഡ് ലഭിക്കും. ഒരു മാസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് നൂറു രൂപയ്ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് 50 രൂപയ്ക്കും പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്ക് സൗജന്യമായിട്ടുമായിരിക്കും കാര്‍ഡ് നല്‍കുക. വിതരണം ചെയ്യേണ്ട കാര്‍ഡുകളുടെ ലാമിനേഷന്‍ പ്രവൃത്തി അവസാനഘട്ടത്തിലാണ്. കോഴിക്കോട്ടേക്ക് ആവശ്യമുള്ള കാര്‍ഡുകളുടെ ലാമിനേഷന്‍ പ്രവൃത്തികള്‍ തിരുവനന്തപുരത്താണ് ചെയ്യുന്നത്. ഇവ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ കാര്‍ഡുകള്‍ ജില്ലാ സപ്ലൈ ഓഫിസില്‍ എത്തും. ഇവിടെ നിന്ന് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ എത്തിച്ച് ജൂണ്‍ ഒന്നിന് തന്നെ റേഷന്‍ കടകളിലെത്തിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
 കാര്‍ഡിന്റെ നിറം എ.എ.വൈ വിഭാഗത്തിന് മഞ്ഞയും മുന്‍ഗണനാ വിഭാഗത്തിന് പിങ്കും സംസ്ഥാന സബ്‌സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗത്തിന് വെള്ളയുമാണ്. നിലവിലെ റേഷന്‍ കാര്‍ഡുകളുടെ കാലാവധി 2008-ല്‍ അവസാനിച്ചിരുന്നുവെങ്കിലും കാര്‍ഡ് പുതുക്കലില്‍ വന്ന പാകപ്പിഴകള്‍ കാരണം ഇപ്പോള്‍ 10 വര്‍ഷത്തിനടുത്ത് താമസിച്ചാണ് പുതിയ കാര്‍ഡ് ലഭിക്കുന്നത്. മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങളെ നിര്‍ണയിച്ചതില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് പലതവണ തെറ്റുതിരുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണമായും കുറ്റമറ്റതാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
റേഷന്‍ കാര്‍ഡ് കാലാവധി അവസാനിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും പുതിയ കാര്‍ഡ് നല്‍കാത്തതിലുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് മുന്‍ഗണനാ ക്രമത്തിലെ ക്രമക്കേടുകള്‍ അവഗണിച്ചും കാര്‍ഡ് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. കാര്‍ഡ് പുതുക്കല്‍ 2013ലാണ്  ആരംഭിച്ചത്. താലൂക്ക് സപ്ലൈ ഓഫിസുകള്‍, റേഷന്‍ കടകള്‍ വഴിയാണ് അപേക്ഷാ ഫോം വിതരണം ചെയ്തത്. എന്നാല്‍ ഈ ഫോമുകളില്‍ വന്ന വ്യാപകമായ തെറ്റുകള്‍ അപേക്ഷകളുടെ സൂക്ഷമ പരിശോധനയെ ബാധിച്ചു. പലര്‍ക്കും നാലു തവണ അപേക്ഷ പൂരിപ്പിച്ചു നല്‍കേണ്ട സ്ഥിതിവരെയുണ്ടായി.
 പൂരിപ്പിച്ച അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിലുള്ള സൂക്ഷ്മ പരിശോധനകളൊന്നും നടക്കാത്തതിനാല്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ഗണനാ-മുന്‍ഗണനേതര പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ കടന്നുകൂടിയെന്ന പരാതിയും വ്യാപകമായിരുന്നു. ഇതു പരിഹരിക്കാന്‍ അനര്‍ഹരായി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്വയം പുറത്തുപോകാനും അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനും അവസരം നല്‍കുന്ന ക്യാംപുകള്‍ താലൂക്ക് സപ്ലൈ ഓഫിസുകളും പഞ്ചായത്തും വില്ലേജ് ഓഫിസുകളും കേന്ദ്രീകരിച്ചു നടത്തിയെങ്കിലും പൂര്‍ണമായും വിജയിച്ചില്ല.
പട്ടികയില്‍ നിന്ന് പുറത്തുപോകാന്‍ കുറച്ചുപേര്‍ മാത്രമാണ് തയാറായത്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അപേക്ഷകരില്‍ 90 ശതമാനം പേരുടെയും ആവശ്യം. അതിനിടെ അനര്‍ഹരായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് രേഖാമൂലം ലഭിച്ച പരാതികളില്‍ അധികൃതര്‍ നേരിട്ട് പരിശോധന നടത്തി പാകപ്പിഴകള്‍ പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ പട്ടികയുടെ അവസാന തീര്‍പ്പ് സംബന്ധിച്ച ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന ഗ്രാമസഭകളെ ഏല്‍പ്പിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  7 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  12 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  27 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  36 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  39 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago