പൊലിസില്‍ അഡീഷണല്‍ എസ്.പി തസ്തിക വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേഷന് ഭരണം സി.ഐമാരായ എസ്.എച്ച്.ഒമാരെ ഏല്‍പ്പിച്ചതിനു പിന്നാലെ പൊലിസില്‍ നവീകരണത്തിനൊരുങ്ങി സര്‍ക്കാര്‍.
അഡീഷണല്‍ എസ്.പി തസ്തിക സൃഷ്ടിച്ച് ക്രമസമാധന ചുമതല ഏകോപിപ്പിക്കുക എന്നതാണ് ലക്ഷ്യം.ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് കീഴില്‍ 17 അഡീഷണല്‍ എസ്.പി തസ്തിക സൃഷ്ടിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേയ്ക്കും. 17 സീനിയര്‍ ഡിവൈ.എസ്.പിമാരെ പ്രമോഷന് നല്‍കിയായിരിക്കും അഡീഷണല്‍ എസ്.പിമാരായി നിയമിക്കുക. ഇവര്‍ക്ക് ക്രമസമാധാന ചുമതലക്കൊപ്പം സ്റ്റേഷന് ചുമതലയുടെ ഏകോപനവും നല്‍കും.
സ്റ്റേഷന് ഭരണത്തിന് എസ്.എച്ച്.ഒമാരെ നിയമിച്ചതോടെ എസ്.പിമാര്‍ക്ക് ജോലി ഭാരം കൂടിയതിനെ തുടര്‍ന്ന് ഒരു എസ്.പിയ്ക്ക് കീഴില്‍ രണ്ടു എ.എസ്.പിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനെ തുടര്‍ന്ന് ഇത് ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം തസ്തിക സൃഷ്ടിക്കാന്‍ അംഗീകാരം നല്കിയാല് ഉടന്‍ സീനിയര്‍ ഡിവൈ.എസ്.പിമാരെ പ്രമോഷന് നല്കി അഡീഷണല്‍ എസ്.പിമാരായി നിയമിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."