കലാശപ്പോരിനൊരുങ്ങി ഇന്ത്യ, ഫൈനല്‍ നാളെ
ദുബൈ: ഏഷ്യാകപ്പിന്റെ ഫൈനലിനൊരുങ്ങി ഇന്ത്യ. ഫൈനലില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെയോ പാകിസ്താനെയോ നേരിടേണ്ടി വരും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും രണ്ട് തവണ ബംഗ്ലാദേശിനെയും പാകിസ്താനെയും അനായാസം തോല്‍പിച്ചിരുന്നു. ഫൈനലിലും അതേ ജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
കഴിഞ വര്‍ഷത്തെ ഏഷ്യാകപ്പ് ചാംപ്യന്‍മാരായ ഇന്ത്യ കപ്പ് നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച ഫോമിലാണുള്ളത്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക് തുടങ്ങിയ ബാറ്റ്‌സ്മാന്‍മാരുടെയും രവീന്ദ്ര ജഡേജ, ചഹല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് നായര്‍ പോലുള്ള ബൗളര്‍മാരുടെയും മികച്ച പ്രകടനം ഇന്ത്യക്ക് തുണയാകും.
ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനോട് ജയിക്കാന്‍ അല്‍പമൊന്ന് ബുദ്ധിമുട്ടിയതൊഴിച്ചാല്‍ ഇന്ത്യക്ക് അനായാസ ടൂര്‍ണമെന്റായിരുന്നു ഇത്. രണ്ട് ദിവസം മുമ്പ് അഫ്ഗാനിസ്താനുമായി നടന്ന മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ കഴിയാതിരുന്നത്. ഈ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. നായകനായി രോഹിത് ശര്‍മയാണ് ഉള്ളതെങ്കിലും അണിയറയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാസ്റ്റര്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിയാണ് എന്നത് ഇന്ത്യക്ക് കരുത്താണ്.
ബംഗ്ലാദേശ് പൊരുതുന്നു
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ തുടക്കം നിരാശാജനകമായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ റഹിം - മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ട് ടീമിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. 48.5 ഓവറില്‍ ബംഗ്ലാദേശ് 239 റണ്‍സെടുത്തു.
ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഅ്മിനുല്‍ ഇസ്‌ലാം എന്നിവരെ നഷ്ടമായി 12 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നാലാം വിക്കറ്റില്‍ മിഥുന്‍-റഹിം കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്.60 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്‍ പുറത്തായ ശേഷം ഒരു വശത്ത് മുഷ്ഫിക്കുര്‍ റഹിം നിന്ന് പൊരുതിയെങ്കിലും ശതകത്തിനരികെയെത്തിയപ്പോള്‍ പുറത്താകുകയായിരുന്നു. 116 പന്തില്‍ നിന്ന് 99 റണ്‍സാണ് മുഷ്ഫിക്കുര്‍ റഹിം നേടിയത്. ഷഹീന്‍ അഫ്രീദിയ്ക്കായിരുന്നു വിക്കറ്റ്.
പാകിസ്താനു വേണ്ടണ്ടി ജുനൈദ് ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ രണ്ടണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഷദബ് ഖാന്‍ ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ താളം പിഴച്ചു. 30 റണ്‍സ് തിക്കകുന്നതിന്റെ മുമ്പ് തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്‍സുമായി ഫഖറുസമാന്‍ റുബല്‍ ഹുസൈന് ക്യാച്ച് നല്‍കി പുറത്തായി. തുടര്‍ന്ന് മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സുമായി ബാബര്‍ അസമും തിരിച്ചുപോയി. മുസ്തഫിസു റഹ്മാന്റെ പന്തില്‍ എല്‍. ബിയായിട്ടായിരുന്നു അസം പുറത്തായത്. 7 പന്തില്‍ നിന്ന് 10 റണ്‍സുമായി സര്‍ഫ്രാസ് അഹ്മദും പവലിയനിലേക്ക് മടങ്ങി. സര്‍ഫ്രാസിന്റെ വിക്കറ്റും മുസ്തഫിസുറഹ്മാന്‍ സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്‍ 25.1 ഓവറില്‍ 5 വിക്കറ്റിന94 റണ്‍സെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."