വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: കെ.എന്‍.എ ഖാദര്‍
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിനെ പിണറായി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും വികസനത്തില്‍ രാഷ്ട്രീയം കലര്ത്തുന്നത്് ശരിയല്ലെന്നുംമുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിനെ പതുക്കെ ഞെക്കിക്കൊല്ലാനാണ് സര്‍ക്കാറിന്റെ നീക്കം, അത് മുസ്ലിം ലീഗ് അനുവദിക്കില്ല. മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മെഡിക്കല്‍ കോളജ് സംരക്ഷണ മതില് സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഴിമതിയാല്‍ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പരിശോധന നടത്തിയാല്‍ കുറവുകള്‍ കണ്ടെത്തിയാലും പരിശോധനക്ക് വരുന്നവര്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി അംഗീകാരം നല്‍കും.
എന്നാല്‍ എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് എം.സി.ഐ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."