കുരുക്കഴിയാതെ അങ്ങാടിപ്പുറം ടൗണ്‍ ഗതാഗതക്കുരുക്ക് താണ്ടി ആംബുലന്‍സുകളും കടന്നുപോയില്ല
അങ്ങാടിപ്പുറം: ഗതാഗതക്കുരുക്കിന് പേരുകേട്ട അങ്ങാടിപ്പുറം ടൗണില്‍ ഇന്നലെയും വാഹനയാത്രക്കാര്‍ കുരുക്കിലായി. പന്ത്രണ്ട് മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധാരണ ഗതിയിലായത്.
ദേശീയപാത കോഴിക്കോട് റോഡില്‍ പെരിന്തല്‍മണ്ണ സവിത ജങ്ഷന് മുതല്‍ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം തുടങ്ങി ടൗണ്‍ വരെ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇതേസമയം, പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റോഡ് കാലിയായി കിടക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ തെറ്റായ ദിശ വഴി കയറി വന്നതോടെ റെയില്‍വേ മേല്പാലവും ഗതാഗതക്കുരുക്കിലായിരുന്നു. പിന്നീടങ്ങോട്ട് പാലത്തിന്റെ ഇരുവശങ്ങളും കുരുക്കിലകപ്പെട്ടു. ആംബുലന്‍സുകളെ എണ്ണത്തില്‍ ഇന്നലെ നല്ല കുറവുണ്ടായിരുന്നെന്നും സമീപ വ്യാപാരികള്‍ പറഞ്ഞു. വൈകീട്ടോടെയും നേരിയ രീതിയില്‍ ഗതാഗതക്കുരുക്കനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."