HOME
DETAILS

ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈലില്‍

  
Web Desk
May 23 2017 | 00:05 AM

%e0%b4%a1%e0%b5%8a%e0%b4%a3%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88

ഇറാനെ ആണവായുധം കൈവശംവയ്ക്കാന്‍ അനുവദിക്കില്ല

തെല്‍അവീവ്: ചരിത്രമായ സഊദി സന്ദര്‍ശനം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈലിലെത്തി. ഇസ്‌റാഈല്‍-ഫലസ്ഥീന്‍ പ്രദേശങ്ങളിലായി ദ്വിദിന സന്ദര്‍ശനമാണ് അദ്ദേഹം നടത്തുന്നത്.
സഊദി രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കും 55 മുസ്‌ലിം രാഷ്ട്രത്തലവന്മാരുമായി ചേര്‍ന്നുള്ള ഉച്ചകോടിക്കും ശേഷമാണ് ട്രംപ് ഇസ്‌റാഈലിലെത്തിയത്. ഇന്നലെ ഇസ്‌റാഈല്‍ പ്രസിഡന്റ് റോവെന്‍ റിവ്‌ളിനുമായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് ഫലസ്തീന്‍ നാഷനല്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ച നടത്തും. യു.എസ് വൃത്തങ്ങളും ട്രംപും മുന്‍പ് നല്‍കിയ സൂചന പ്രകാരം ഇസ്‌റാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്നലെ ഉച്ചയ്ക്കുശേഷം ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അധിനിവിഷ്ട മേഖലയായ കിഴക്കന്‍ ജറൂസലേമിലെ പഴയ നഗരത്തിലെ രണ്ടു പ്രധാന വിശുദ്ധകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. യേശു ക്രിസ്തു കുരിശിലേറ്റപ്പെട്ട് അടക്കം ചെയ്യപ്പെടുകയും പില്‍ക്കാലത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്ന പാപസങ്കീര്‍ത്തനാലയത്തിലാണ് അദ്ദേഹം ആദ്യമെത്തിയത്.
തുടര്‍ന്ന് ജൂതമത വിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ വെസ്റ്റേണ്‍ വാളും ട്രംപ് സന്ദര്‍ശിച്ചു. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിക്കുന്നത്. ഇന്ന് വെസ്റ്റ് ബാങ്കിലെത്തിയാണ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുക.
അതിനിടെ, ഇറാനെതിരേ ട്രംപ് വീണ്ടും രൂക്ഷ വിമര്‍ശനം നടത്തി. ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ് 2015ലെ ആണവ കരാറിന് ഇറാന്‍ അമേരിക്കയോട് കടപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു.
ഇസ്‌റാഈല്‍ പ്രസിഡന്റ് റോവെന്‍ റിവ്‌ളിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഭീകരവാദികള്‍ക്ക് ആയുധവും പണവും നല്‍കുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫലസ്തീന്‍ പൗരന്മാര്‍ക്ക് ഇസ്‌റാഈല്‍ സാമ്പത്തിക-വികസന-യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ക്കിടയിലൂടെയുള്ള യാത്രയിലെ കടുത്ത നിയന്ത്രണം കുറക്കുകയും വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ വ്യാവസായിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
അടുത്ത ദിവസങ്ങളില്‍ ഇറ്റലി, വത്തിക്കാന്‍, ബെല്‍ജിയം, സിസിലി എന്നിവിടങ്ങളിലും ട്രംപ് ഔദ്യോഗിക സന്ദര്‍ശനം നടത്തും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  7 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  12 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  21 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  28 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  43 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  9 hours ago