HOME
DETAILS

ഒരുവര്‍ഷത്തെ ഇടതു ഭരണം പൂര്‍ണ പരാജയം: മുസ്‌ലിം ലീഗ്

  
backup
May 23, 2017 | 12:30 AM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa

 

കോഴിക്കോട്: ഇടതുസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം പൂര്‍ണ പരാജയമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി. വിലക്കയറ്റവും റേഷന്‍ വിതരണം താറുമാറാക്കിയതും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ക്രമാതീതമായി വര്‍ധിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ പൂര്‍ണമായും തകിടം മറിച്ചു. ഭരണയന്ത്രം ചലിപ്പിക്കേണ്ട ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി.
ആരോഗ്യ വിദ്യാഭ്യാസ മേഖലയും പാടെ തകര്‍ത്തു. കേരളത്തില്‍ എല്ലാ മേഖലകളിലും വികസന മുരടിപ്പ് പ്രകടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സമാധാനവും സൈ്വര്യ ജീവിതവും തകര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ വീഴ്ചകളുടെ മഹോല്‍സവമായാണ് ഒന്നാം വാര്‍ഷിക മാഘോഷിക്കുന്നത്. സ്വശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിന പരിപാടികള്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കും. റമദാന്‍ റിലീഫ് വ്യാപകമായി നടത്താന്‍ യോഗം ആഹ്വാനം ചെയ്തു.
ജില്ലാ കമ്മിറ്റികള്‍ ജൂലൈ 31 ന് മുന്‍പും ആഗസ്റ്റില്‍ പുതിയ സംസ്ഥാന കമ്മിറ്റിയും രൂപീകരിക്കും.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നിയമസഭ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, പി.കെ.കെ ബാവ, എം.ഐ തങ്ങള്‍, സി.ടി അഹമ്മദലി, കുട്ടി അഹമ്മദ്കുട്ടി, പി.എച്ച് അബ്ദുല്‍ സലാം ഹാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, കെ.എസ് ഹംസ, അബ്ദുറഹിമാന്‍ കല്ലായി, ഡോ. സി.പി ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ് പങ്കെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  2 months ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  2 months ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  2 months ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  2 months ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  2 months ago
No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  2 months ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  2 months ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  2 months ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  2 months ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  2 months ago