HOME
DETAILS

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

  
May 07, 2026 | 5:23 PM

wild elephant keeps ooty on edge forest department continues monitoring

ഊട്ടി: ഊട്ടി നഗരത്തെ മുൾമുനയിൽ നിർത്തി കാട്ടാന സാന്നിധ്യം. കഴിഞ്ഞ ദിവസം ടൗണിലിറങ്ങിയ ഒറ്റയാനെ വനത്തിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്. കൊമ്പൻ നിലവിൽ വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലാണുള്ളതെങ്കിലും ജനവാസ മേഖലയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഊട്ടി ടൗണിലെ  എട്ടിൻസ് റോഡിൽ കാട്ടാനയിറങ്ങിയത്. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടിലെത്തിയ ആന ഏറെനേരം പരിഭ്രാന്തി പടർത്തി. പിന്നീട് വാഹനങ്ങളുണ്ടായിരുന്ന റോഡിലൂടെ നടന്നുനീങ്ങിയ കൊമ്പൻ സമീപത്തെ വനപ്രദേശത്തേക്ക് കയറുകയായിരുന്നു. കൂട്ടംതെറ്റിയെത്തിയതാണ് ഈ ആനയെന്നാണ് വനംവകുപ്പിന്റെ നിഗമനം.

ആനയെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ ക്യാമറകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. കൊമ്പൻ വീണ്ടും നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ വനംവാച്ചർമാരുടെ പ്രത്യേക സംഘം നിരീക്ഷണം നടത്തുന്നുണ്ട്. ആന നിലവിൽ ഉൾവനത്തിലേക്ക് മാറിയിട്ടില്ല.

അവധിക്കാലമായതിനാൽ ഊട്ടിയിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം പരിഗണിച്ച് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

The presence of a wild elephant has put Ooty on high alert after the lone tusker entered the town recently. Forest department officials are continuing efforts to drive the elephant back into the forest, while maintaining strict vigilance over fears that it could return to residential areas.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  3 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  3 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  3 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  3 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  3 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  3 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  3 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  3 days ago