HOME
DETAILS

ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി

  
Web Desk
May 07, 2026 | 2:42 PM

i failed to understand the peoples mind pk sreemathi reacts to cpms defeat in payyannur

കണ്ണൂർ: പയ്യന്നൂരിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.കെ ശ്രീമതി. ജനമനസ്സ് തൊട്ടറിയുന്നതിൽ തനിക്ക് വീഴ്ച പറ്റിയെന്ന് ശ്രീമതി തുറന്നുപറഞ്ഞു. അതേസമയം, മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് പാർട്ടി അതിസൂക്ഷ്മമായ പരിശോധന നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി.

മണ്ഡലത്തിൽ ഒരു മാസത്തോളം സജീവമായി പ്രവർത്തിച്ചുവെന്നും തുടക്കത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും പി.കെ ശ്രീമതി കുറിച്ചു. എന്നാൽ ജനവികാരം അനുകൂലമാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ സമ്മതിച്ചു.

അതേസമയം പയ്യന്നൂരിലെ വോട്ടുചോർച്ചയും തിരിച്ചടിയും മുന്നണി ഗൗരവമായി കാണുന്നതായും തോൽവിയെക്കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്തുമെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. ടി.കെ ഗോവിന്ദനെയും കുഞ്ഞുകൃഷ്ണനെയും 'വർഗ്ഗവഞ്ചകർ' എന്ന് ഇപ്പോൾ വിശേഷിപ്പിക്കാനാവില്ല. തെറ്റ് തിരുത്തി തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് വാതിലുകൾ തുറന്നുകിടക്കുകയാണ്. തെറ്റ് തിരുത്തി വന്ന നിരവധി പേർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവർത്തന ശൈലിയിലുണ്ടായ പോരായ്മകൾ പരാജയത്തിന് കാരണമായോ എന്ന് പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായം കേട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നണി കൂടുതൽ കരുത്താർജ്ജിക്കും. ജൂൺ 15-നകം വിശകലനം പൂർത്തിയാക്കും

എൽ.ഡി.എഫിലെ ഘടകകക്ഷികളെല്ലാം പരാജയത്തെക്കുറിച്ചുള്ള ആഭ്യന്തര പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു. ജൂൺ 15-നുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിച്ച് തിരുത്തൽ നടപടികൾ പൂർത്തിയാക്കാനാണ് മുന്നണിയുടെ തീരുമാനം.

 

following the election setback in payyannur, senior cpm leader pk sreemathi shared a candid facebook post admitting she failed to gauge the public sentiment despite intensive campaigning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  10 hours ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  10 hours ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  11 hours ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  11 hours ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  11 hours ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  11 hours ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  12 hours ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  12 hours ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  12 hours ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  12 hours ago