HOME
DETAILS

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

  
May 07, 2026 | 5:43 PM

mlas face accommodation crunch stay in guest houses during assembly session

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തലസ്ഥാനത്ത് താമസസൗകര്യമൊരുക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. നിയമസഭാ സമുച്ചയത്തിലെ എം.എൽ.എ ഹോസ്റ്റലിൽ മുറികൾ ലഭ്യമല്ലാത്തതിനാൽ, വരാനിരിക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തിനെത്തുന്ന എം.എൽ.എമാരെ കെ.ടി.ഡി.സി ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമായി താമസിപ്പിക്കാനാണ് സാധ്യത.

ഹോസ്റ്റൽ വളപ്പിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ ബ്ലോക്ക് നിർമിക്കുന്നത് വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ 'പമ്പ' ബ്ലോക്കിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയിലെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് പണികൾ ഇഴയാൻ കാരണമായത്.

73 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 10 നിലകളിലായി 60 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന തരത്തിലായിരിക്കും നിർമ്മാണം. 2022 അവസാനത്തോടെയാണ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.

നേരത്തെ പമ്പ ബ്ലോക്കിൽ താമസിച്ചിരുന്ന 16 എം.എൽ.എമാരിൽ 14 പേരെയും താത്കാലികമായി നിള ബ്ലോക്കിന്റെ മുകൾനിലയിലെ ഷീറ്റിട്ട ഒറ്റമുറി ക്വാർട്ടേഴ്സുകളിലേക്ക് മാറ്റിയിരുന്നു. പ്രതിമാസം 30,000 രൂപ വാടകയ്ക്ക് ഫ്ലാറ്റുകളിൽ താമസിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

സഭ ചേരാൻ ദിവസങ്ങൾ മാത്രം

ഈ മാസാവസാനം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പിന്നാലെ സ്പീക്കർ തെരഞ്ഞെടുപ്പ്, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബജറ്റ് അവതരണം എന്നിവയ്ക്കായി സഭ തുടർച്ചയായി സമ്മേളിക്കും. സമ്മേളനത്തിനെത്തുന്ന മുഴുവൻ അംഗങ്ങൾക്കും താമസസൗകര്യം ഒരുക്കുക എന്നത് നിയമസഭാ സെക്രട്ടേറിയറ്റിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

 

The newly elected MLAs in Kerala are facing a housing shortage as the reconstruction of the Pamba Block at the MLA Hostel remains incomplete. Although construction began in 2022 with a budget of ₹73 crore, the project missed its deadline, reportedly due to a labor shortage following the elections in Bengal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  2 days ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  2 days ago
No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  2 days ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  2 days ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  2 days ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  2 days ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  2 days ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  2 days ago
No Image

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

Kerala
  •  2 days ago