HOME
DETAILS

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

  
May 08, 2026 | 3:16 AM

hantavirus scare mv hondius cruise ship heads to canary islands

അംസ്റ്റര്‍ഡാം: ലോകം ഹാന്റ വൈറസ് ഭീതിയിലിരിക്കെ രോഗം കണ്ടെത്തിയ എം.വി ഹോണ്ടിയസ് ക്രൂയിസ് കപ്പല്‍ തീരത്തേക്ക്. സ്‌പെയിനിലെ കാനറി ദ്വീപിലേക്ക് കപ്പല്‍ അടുപ്പിക്കുന്നത്. രണ്ടു യാത്രക്കാരെ ഗുരുതരമായ രോഗ ബാധയോടെ കപ്പലില്‍ നിന്ന് നെതര്‍ലാന്റ്‌സില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഓപറേറ്റര്‍ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു. ഇയാളുടെ നില തൃപ്തികരമാണ്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തെ ദ്വീപ് സമൂഹമായ കാനറി ദ്വീപുകള്‍ക്ക് സമീപമാണ് മൂന്നു ദിവസം മുന്‍പ് വൈറസ് ലക്ഷണങ്ങളോടെ യാത്രക്കാര്‍ക്ക് രോഗം പിടിപെട്ടത്. കപ്പലില്‍ നിന്ന് പുറത്തെത്തിച്ച മൂന്നു പേര്‍ ബ്രീട്ടിഷ്, ഡച്ച്, ജര്‍മന്‍ പൗരന്മാരാണ്. മെയ് രണ്ടിന് ജര്‍മന്‍ സ്ത്രീ മരിച്ചിരുന്നു. ഇവരുമായി അടുത്തു ഇടപഴകിയ 65 കാരനാണ് ഇപ്പോള്‍ രോഗ ലക്ഷണങ്ങളുള്ളത്. 56 കാരനായ മാര്‍ട്ടിന്‍ ആന്‍സ്റ്റീ ആണ് രോഗം ബാധിച്ച ബ്രിട്ടീഷ് പൗരന്‍. ഇയാള്‍ മുന്‍ പൊലിസ് ഓഫിസറാണ്. കപ്പലിലില്‍ നിന്ന് മൂന്നാമതായി പുറത്തെത്തിച്ച ഡച്ച് പൗരന്‍ 41 കാരനാണ്. ഡച്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കെ.എല്‍.എം വിമാനത്തിലെ ഫ്‌ളൈറ്റ് അറ്റന്‍ഡിനും രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. 

വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ കപ്പലില്‍ നേരത്തെ സഞ്ചരിച്ചവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പലില്‍ നിന്ന് എത്തിയ മൂന്നു പേരെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പറഞ്ഞു. 
23 രാജ്യങ്ങളില്‍ നിന്നുള്ള 146 പേരാണ് കപ്പലിലുള്ളത്. എട്ടു പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ടു ചെയ്തതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചു പേര്‍ക്ക് രോഗം സംശയിക്കുന്നു.

Amid growing global concern over Hantavirus, the cruise ship MV Hondius is being directed toward the Canary Islands after multiple passengers showed symptoms of the disease. Operator Oceanwide Expeditions confirmed that two seriously ill passengers were airlifted to the Netherlands for hospital treatment, while a third passenger with symptoms was also evacuated and is currently in stable condition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  4 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  4 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  4 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  4 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  4 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  4 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  4 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  4 days ago