HOME
DETAILS

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

  
ജലിൽ അരൂക്കുറ്റി 
May 08, 2026 | 2:34 AM

udf registers clean sweep among sitting mlas in assembly elections

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസ്വാധീനത്തിൽ വിശ്വാസമർപ്പിച്ചു  മുന്നണികൾ മത്സരിപ്പിച്ച എം.എൽ.എമാരിൽ യു.ഡി.എഫിന് സമ്പൂർണ വിജയം. മൂന്ന് മുന്നണികളിലായി 109 എം.എൽ.എമാർ വീണ്ടും ജനവിധി തേടിയതിൽ 58 പേർ മാത്രമാണ് വീണ്ടും നിയമസഭയിലെത്തുന്നത്. സിറ്റിങ് എം.എൽ.എമാർക്കൊപ്പം മുൻ എം.എൽ.എമാരായി മത്സരിച്ചവരിൽ പത്ത് പേരും  ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജനപ്രതിനിധികളായി മാറി. യു.ഡി.എഫ് മത്സരിപ്പിച്ച 33 എം.എൽ.എമാരും മണ്ഡലം നിലനിർത്തിയപ്പോൾ എൽ.ഡി.എഫ് മത്സരിപ്പിച്ച  75 എം.എൽ.എമാരിൽ  25 പേർ മാത്രമാണ് 16ാം നിയമസഭയിലെത്തിയത്. സി.പി.ഐയിൽ നിന്ന് ബി.ജെ.പിയിലേക്ക്  ചേക്കേറി മത്സരിച്ച ഡി.സി മുകുന്ദൻ നാട്ടികയിൽ  പരാജയപ്പെട്ടതോടെ എൻ.ഡി.എയുടെ സിറ്റിങ് എം.എൽ.എ സ്ഥാനാർഥിയും സഭ കാണാതെ പുറത്തായി. 

കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടിയ 19 എം.എൽ.എമാരും മണ്ഡലം നിലനിർത്തിയപ്പോൾ മുസ്‌ലിം ലീഗിൻ്റെ മത്സരിച്ച പത്ത് പേരും സഭയിലെത്തി. കൂടാതെ ഓരോരുത്തരെ മാത്രം കളത്തിലിറക്കിയ  ഘടക കക്ഷികളായ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, ആർ. എം.പി.ഐ, കെ.ഡി.പി എന്നിവയുടെ എം.എൽ.എമാരും മണ്ഡലം നിലനിർത്തി. എന്നാൽ സി.പി.എമ്മിൽ നിന്ന് മത്സരിച്ച 56 പേരിൽ 21 പേർ മാത്രമാണ് വീണ്ടും വിജയിച്ചത്. സി.പി.ഐയുടെ ഏഴ് പേരിൽ നാല് പേർ മാത്രമാണ് സഭയിലെത്തിയത്. മറ്റ് ഘടകകക്ഷി  എം.എൽ.എമാരെല്ലാം തോൽവി അറിഞ്ഞു.  മുസ്‌ലിം ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ല (കുറ്റ്യാടി ), കേരള കോൺഗ്രസിൻ്റെ തോമസ് ഉണ്ണിയാടൻ  (ഇരിങ്ങാലക്കുട ), ആർ.എസ്.പിയുടെ ഷിബു ബേബി ജോൺ (ചവറ ) എന്നിവർ സഭയിലെത്തി.

The UDF secured a complete victory among sitting MLAs in the Assembly elections, with all 33 of its incumbent candidates retaining their seats. Of the 109 sitting MLAs fielded by the three major fronts, only 58 managed to return to the Assembly. While the LDF re-nominated 75 sitting MLAs, only 25 were re-elected to the 16th Assembly. Several former legislators also made successful comebacks after a break. Meanwhile, D. C. Mukundan, who shifted from CPI to BJP and contested from Nattika, was defeated, leaving the NDA without a returning sitting MLA candidate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  3 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  3 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  3 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  3 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  3 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  3 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  3 days ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  3 days ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  3 days ago
No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  3 days ago