HOME
DETAILS

നടപടി വേണം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും മുന്‍പ്..!

  
backup
September 27, 2018 | 2:10 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

പേരാവൂര്‍: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്നത്. റെയില്‍വേലി മൂന്നുകിലോമീറ്ററോളം നീളത്തില്‍ തകര്‍ന്നപ്പോള്‍ ആനമതില്‍ 500 മീറ്ററോളമാണ് നശിച്ചത്. സോളാര്‍വേലിയും നാലുകിലോമീറ്ററോളം തകര്‍ന്നിട്ടുണ്ട്.
തകര്‍ന്ന പ്രതിരോധ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഫണ്ടില്ലാതെ നട്ടംതിരിയുകയാണ് വനംവകുപ്പ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. നബാര്‍ഡ് സഹായത്തോടെയാണ് വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനം ഒരുക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയുള്ള നഷ്ടപരിഹാരം വനംവകുപ്പിന് ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ആശങ്കയിലാണ് വകുപ്പ്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധനാനം പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്.
ഫാമില്‍ പ്രവേശിച്ച കാട്ടനക്കൂട്ടത്തെ കഴിഞ്ഞ ദിവസം ഫാം സെക്യൂരിറ്റി ജീവനക്കാരും വനംവകുപ്പിലെ വാച്ചര്‍മാരും ചേര്‍ന്ന് വനത്തിനുള്ളിലേക്ക് തുരത്തിയിരുന്നു. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ തകര്‍ന്ന ആനമതില്‍ വഴി ആനകള്‍ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രാത്രിയില്‍ തടികള്‍ കൂട്ടി തീയിടുകയാണ് സമീപവാസികള്‍.
വന്യജീവികളെ ഭയന്ന് ജീവിതം ആറളം ഫാം ആദിവാസി പുനരധിവാസമേഖല, കൊട്ടിയൂര്‍, കേളകം, ശാന്തിഗിരി, വിയറ്റ്‌നാം, ആറളം എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago