HOME
DETAILS

വിഴിഞ്ഞം പദ്ധതി: ധവളപത്രം ഇറക്കണമെന്ന് വി.എസ്

  
backup
May 23, 2017 | 12:30 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a7%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിക്കായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കരാര്‍ അതേപടി പിന്‍തുടരുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍, ധവളപത്രം ഇറക്കുന്നതു സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പുമന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ നല്‍കിയത്. പദ്ധതിയെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പി.പി.പി. മാതൃകയിലാക്കിയാണ് ഗൗതം അദാനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. 7525 കോടിയുടെ പദ്ധതിക്ക് 68 ശതമാനം തുക (5,071 കോടി) മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.
32 ശതമാനം (2,454 കോടി) മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. പോര്‍ട്ട് പണിപൂര്‍ത്തിയായതിനു ശേഷമുള്ള വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭൂരിഭാഗവും കുറച്ചു മുതല്‍മുടക്കുന്ന അദാനി കൈയടക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  in a few seconds
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  6 minutes ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  6 minutes ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  15 minutes ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  24 minutes ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  32 minutes ago
No Image

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം പെട്ടെന്നുണ്ടായതല്ല; സൂചനകള്‍ ഏറെക്കാലം മുന്‍പേ നല്‍കി തുടങ്ങിയിരുന്നു 

International
  •  39 minutes ago
No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  an hour ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  an hour ago
No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  an hour ago