HOME
DETAILS

ആണവശാസ്ത്രജ്ഞന്റെ കൊല: ഇറാന്‍ സംയമനം പാലിക്കണമെന്ന് യു.എന്‍

  
backup
November 30, 2020 | 1:51 AM

%e0%b4%86%e0%b4%a3%e0%b4%b5%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%87

 


ന്യൂയോര്‍ക്ക്: ഉന്നത ആണവശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌റാഈലിനോട് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് യു.എന്‍. സംയമനം പാലിക്കാനും എന്തെങ്കിലും നടപടിയെടുക്കുന്നത് ഒഴിവാക്കാനും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അത് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയേയുള്ളൂ- യു.എന്‍ വക്താവ് സ്റ്റെഫാനെ ദജാരിക് പറഞ്ഞു. നിയമവിരുദ്ധമായ ഏതു കൊലപാതകത്തെയും യു.എന്‍ അപലപിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് വ്യക്തമാക്കി.
ഇറാന്‍ ആണവപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നയാളെന്നു കരുതുന്ന മുഹ്‌സിന്‍ ഫഖ്‌രിസാദെയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. അബ്‌സാര്‍ദില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ ആയുധധാരികള്‍ വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ രീതി മൊസാദ് ചെയ്തതാണെന്നു തെളിയിക്കുന്നതായി ഇറാന്‍ ആരോപിക്കുന്നു. കൊലപാതകത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ കുറ്റക്കാര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ ആവശ്യപ്പെട്ടു.
കൊലപാതകത്തെ തുടര്‍ന്ന് യു.എന്നിന്റെ ആണവപരിശോധകരെ പുറത്താക്കാന്‍ ഇറാന്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അവര്‍ ചാരന്മാരാണെന്ന് ഇറാന്‍ എം.പി നസ്‌റുല്ല പെസ്മാന്‍ഫര്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പ്രധാന ആണവശാസ്ത്രജ്ഞനായ ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയവരെയും അതിന് ഉത്തരവിട്ടവരെയും ശിക്ഷിക്കുമെന്ന് ഖാംനഈ പറഞ്ഞു.
കൊലപാതകത്തിന്റെ പേരില്‍ ഇറാന്‍ ആണവപദ്ധതികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് റൂഹാനിയും ഖാംനഇയും വ്യക്തമാക്കി. 2018ല്‍ ആണവകരാറില്‍ നിന്ന് യു.എസ് പിന്മാറിയതിനെ തുടര്‍ന്ന് യൂറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പുനരാരംഭിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ അണുബോംബുണ്ടാക്കിയ മന്‍ഹാട്ടന്‍ പദ്ധതിക്ക് നേതൃത്വം കൊടുത്ത യു.എസ് ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ഓപണ്‍ഹൈമറോടാണ് വിദഗ്ധര്‍ ഇറാന്റെ ഫഖ്‌രിസാദെയെ താരതമ്യപ്പെടുത്തുന്നത്. അതേസമയം സമാധാന ആവശ്യങ്ങള്‍ക്കായാണ് തങ്ങളുടെ ആണവപദ്ധതികളെന്ന് ഇറാന്‍ വ്യക്തമാക്കി. ഫഖ്‌രിസാദെ രക്തസാക്ഷ്യം കൊതിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അത് ലഭിച്ചിരിക്കുന്നുവെന്നുമാണ് ഭാര്യ ദേശീയ ടെലിവിഷനിലൂടെ പറഞ്ഞത്. ഫഖ്‌രിസാദെയുടെ കൊലപാതകത്തിന് ഇറാന്‍ പ്രതികാരം ചെയ്യുമെന്നത് ഇസ്‌റാഈലിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് യു.എസ് വിമാനവാഹിനി കപ്പലായ യു.എസ്.എസ് നിമിറ്റ്‌സിനെ പശ്ചിമേഷ്യയിലേക്ക് അയച്ചതായി പെന്റഗണ്‍ അറിയിച്ചു. വിദേശത്തെ ഇസ്‌റാഈലിന്റെ താല്‍പര്യങ്ങള്‍ക്കു നേരെ ആക്രമണം നടക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്നതു സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇസ്‌റാഈല്‍ മന്ത്രി സാക്കി ഹനെഗ്ബി പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് ഫഖ്‌രിസാദെയുടെ മൃതദേഹം ഖബറടക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  14 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  14 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  14 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  14 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  14 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  14 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  14 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  14 days ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  14 days ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  14 days ago