
വന്നു...കണ്ടു...കീഴടക്കി
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി
പ്രാചീന മാസിഡോണിയയിലെ ഗ്രീക്ക് രാജാവാണ് അലക്‌സാണ്ടര്‍. അലക്‌സാണ്ടര്‍ മൂന്നാമന്‍, മാസിഡോണിയയിലെ അലക്‌സാണ്ടര്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.ഫിലിപ്പ് രണ്ടാമനില്‍നിന്ന് ഇരുപതാം വയസില്‍ അധികാരം ഏറ്റെടുത്താണ് ലോകം കണ്ട ഏറ്റവും പ്രസിദ്ധനായ ചക്രവര്‍ത്തി തന്റെ പടയോട്ടം ആരംഭിക്കുന്നത്.
ദാരിയൂസ് മൂന്നാമനെ കീഴ്‌പ്പെടുത്തിയാണ് അദ്ദേഹം തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. ഇതോടെ പേര്‍ഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ചുരുങ്ങിയ കാലയളവില്‍ തന്നെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളിലെ വിവിധ പ്രദേശങ്ങളടങ്ങുന്ന വിശാല സാമ്രാജ്യത്തിന്റെ അധിപനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ധൈര്യവും മികച്ച യുദ്ധ നൈപുണ്യവും ഇദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളാണ്. ലോകം കണ്ട ഏറ്റവും മികച്ച സൈന്യാധിപരില്‍ ഒരാളായാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ചരിത്രം പരിചയപ്പെടുത്തുന്നത്.
അദ്ദേഹത്തിന് പതിനാറ് വയസുള്ളപ്പോള്‍ മാസിഡോണിയക്കെതിരേയുള്ള കലാപം അടിച്ചമര്‍ത്തുകയും ഗ്രീക്ക് കോളനി സ്ഥാപിക്കുകയും ചെയ്തു (അലക്‌സാണ്ടര്‍ പോളീസ്). പ്രമുഖ തത്വ ചിന്തകനായ അരിസ്റ്റോട്ടില്‍ ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നു. മുപ്പത്തിമൂന്നാം വയസില്‍ ബാബിലോണിയയില്‍വച്ച് മരണപ്പെടുന്നതുവരെ ഇദ്ദേഹം യുദ്ധ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.
ആദ്യകാല പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്ന അക്കിമെനിഡ് സാമ്രാജ്യം ആണ് അലക്‌സാണ്ടര്‍ ആദ്യമായി അധീനപ്പെടുത്തിയത്. പടയോട്ടത്തിന്റെ ഭാഗമായി തന്റെ 29 ാമത്തെ വയസില്‍ ഇന്ത്യയുടെ ഭാഗങ്ങളും അലക്‌സാണ്ടര്‍ തന്റെ സാമ്രാജ്യത്തില്‍ ലയിപ്പിച്ചു. പത്തു വര്‍ഷത്തോളം നീണ്ടുനിന്ന പടയോട്ടം ഇന്ത്യയില്‍വച്ചാണ് അവസാനിപ്പിച്ചത്. ധീരതയുടെ പേരില്‍ ലോകത്തിലെ ഇരുപതോളം നഗരങ്ങള്‍ക്ക് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയിട്ടുണ്ട്. ഈജിപ്റ്റിലെ അലക്‌സാന്‍ഡ്രിയ ഇതില്‍ പ്രസിദ്ധമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയോട്ടം ഗ്രീക്ക് സംസ്‌കാര വ്യാപനവും ഹെല്ലനിസ്റ്റിക് സംസ്‌കാര ഉദയത്തിനും കാരണമായി.
ചെങ്കിസ്ഖാന്‍
മംഗോള്‍ സാമ്രാജ്യ സ്ഥാപകനായ ചെങ്കിസ്ഖാന്‍ ആധുനിക മംഗോളിയയ്ക്കും സൈബീരിയയ്ക്കും ഇടയില്‍ 1162 ല്‍ ആണ് ജനിച്ചത്. തെമുചിന്‍ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ കാല നാമം. ജനിക്കുന്ന സമയം കൈയില്‍ രക്തം കട്ട പിടിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ ജനനം ശുഭ ദിനത്തിലാണെന്ന് മംഗോളിയര്‍ വിശ്വസിക്കുന്നു. വിശ്വ ഭരണാധികാരി എന്നാണ് ചെങ്കിസ് ഖാന്‍ എന്ന വാക്കിന്റെ അര്‍ഥം. മധ്യേഷ്യക്കു പുറമേ കിഴക്കന്‍ യൂറോപ്പ്, റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ചെങ്കിസ് ഖാന്‍ അധികാരം വ്യാപിപ്പിച്ചു. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോള്‍ പടയോട്ടങ്ങള്‍ക്ക് ഏഷ്യയും യൂറോപ്പും സാക്ഷ്യം വഹിച്ചു. വടക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206ല്‍ ചെങ്കിസ് ഖാന്‍ മംഗോളിയരുടെ അധിപനായി മാറി. തന്റെ നാല്‍പ്പത്തി നാലാം വയസില്‍ ഓങ്ഖാനെ അധികാരഭ്രഷ്ടനാക്കിയാണ് ചെങ്കിസ്ഖാന്‍ മംഗോള്‍ വംശജരുടെ രാജാവായത്.
പട്ടുപാതയുടെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ ചെങ്കിസ് ഖാന്‍ ആ പാതയെ സുരക്ഷിതമാക്കി നിര്‍ത്തുകയും അതോടൊപ്പം ആദ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര തപാല്‍ സംവിധാനം നിര്‍മിക്കുകയും ചെയ്തു. യാം എന്നായിരുന്നു അതിന്റെ പേര്. പടയോട്ടം കഴിഞ്ഞ് മംഗോളിയയിലേക്ക് മടങ്ങിപ്പോയപ്പോള്‍ ജപ്പാന്‍ കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ വരെയുള്ള മംഗോള്‍ ഭരണപ്രദേശംഅദ്ദേഹം നിയന്ത്രിച്ചിരുന്നു. ഇന്ത്യയിലെ ഡല്‍ഹി സുല്‍ത്താനേറ്റ് മംഗോള്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിച്ചതിനാല്‍ ഇന്ത്യയുടെ മേല്‍ അധിനിവേശം നടത്താന്‍ ചെങ്കിസ്ഖാന് സാധിച്ചില്ല. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സോങ്‌സിംഗ് അധിനിവേശത്തിനിടെ കുതിരപ്പുറത്തുനിന്നു വീണു പരുക്ക് പറ്റിയതിനെത്തുടര്‍ന്ന് 1227 ഓഗസ്റ്റ് 18 ന് ചെങ്കിസ്ഖാന്‍ മരണപ്പെട്ടുവെന്ന് മംഗോളിയര്‍ വിശ്വസിക്കുന്നു.
നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്
നെപ്പോളിയന്‍ ചക്രവര്‍ത്തി 1769 ഓഗസ്റ്റ് 15നു കോര്‍സിക്കയിലെ അജാക്‌സിയോയിലാണ് ജനിച്ചത്. ജന്മംകൊï് ഇറ്റലിക്കാരനാണെങ്കിലും ഫ്രാന്‍സ്, തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതിനാല്‍ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. പഠനത്തിനുശേഷം വാലന്‍സിലെ പീരങ്കിപ്പടയില്‍ സബ് ലെഫ്റ്റനന്റായിട്ടായിരുന്നു നെപ്പോളിയന്റെ ആദ്യ നിയമനം.
1791 ല്‍ നെപ്പോളിയന് ലഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചു.1792 ല്‍ തന്റെ ജന്മനാട്ടിലേക്ക് അദ്ദേഹം തിരികെ എത്തി. കോര്‍സിക്കയുടെ ഗവര്‍ണര്‍ പോളിക്കെതിരെ നെപ്പോളിയന്‍ ചില ഫ്രഞ്ച് സുഹൃത്തുക്കളെ സംഘടിപ്പിച്ച് സമരം ചെയ്‌തെങ്കിലും ബഹുഭൂരിപക്ഷം പേരും പോളിക്കു പിന്നില്‍ അണിനിരന്നു. ഇതോടെ ജന്മനാട്ടില്‍ നെപ്പോളിയന്‍ ഒറ്റപ്പെട്ടു. ജനങ്ങള്‍ നെപ്പോളിയനെ നാട് കടത്തി. അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. നെപ്പോളിയന്‍ തന്റെ കുടുംബാംഗങ്ങളുമായി ഒരു തോണിയില്‍ കയറി ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു.
ഫ്രഞ്ചു വിപ്ലവത്തിന് ശേഷം 1792 സെപ്റ്റംബറില്‍ ഭരണത്തിലെത്തിയ ഒന്നാം റിപ്പബ്ലിക്കന്‍ ഭരണകൂടം സ്വന്തം നിലനില്‍പ്പിന് വേïി യൂറോപ്പിലെ പല രാജ്യങ്ങളുമായി നിരന്തരം പോരാട്ടം നടത്തിയിരുന്നു.വിപ്ലവം അടിച്ചമര്‍ത്താന്‍ പ്രാപ്തിയുള്ള ഒരു നേതൃത്വത്തെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന് ആവശ്യമായിരുന്നു. ഈ സമയം നെപ്പോളിയന്‍ തന്റെ പദ്ധതികള്‍ അവതരിപ്പിച്ചു.
വിപ്ലവകാരികളെ നെപ്പോളിയന്‍ അടിച്ചൊതുക്കി. അദ്ദേഹത്തിന് ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു.1792ല്‍ പൊതു തെരഞ്ഞെടുപ്പിലൂടെ ഫ്രാന്‍സില്‍ അധികാരത്തിലേറിയ പ്രഥമ ഫ്രഞ്ച് റിപബ്ലിക്കിന്റെ ഭരണച്ചുമതല നാഷണല്‍ കണ്‍വന്‍ഷന്‍ എന്ന ഭരണ സംവിധാനം കൈക്കലാക്കി. 1794 ല്‍ നാഷണല്‍ കണ്‍വന്‍ഷന്‍, ഡയറക്റ്ററി എന്ന നേതൃക്കൂട്ടായ്മയ്ക്ക് വഴിമാറി. നെപ്പോളിയന്‍ വീïും വിപ്ലവകാരികളെ അടിപതറിച്ചു. ഇതോടെ ബ്രിഗേഡിയര്‍ സ്ഥാനം സൈനികകമാന്‍ഡര്‍ ആയിമാറി. ഇതിനിടയില്‍ നെപ്പോളിയന്‍ ഇറ്റലി കീഴടക്കി. ലോദി യുദ്ധത്തില്‍ ഓസ്ട്രിന്‍ സൈന്യത്തെ തോല്‍പ്പിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട നെപ്പോളിയന്‍ 1804 ല്‍ കോണ്‍സുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവര്‍ത്തിയായി അധികാരമേറ്റു. വാട്ടര്‍ലൂവില്‍ പരാജയപ്പെടുന്നതുവരെ അദ്ദേഹം രാജ്യങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിച്ചു. വാട്ടര്‍ലൂവില്‍ പരാജയമേറ്റുവാങ്ങി നെപ്പോളിയന്‍ രാഷ്ട്രീയാഭയം തേടിയബ്രിട്ടീഷ് ഭരണാധികാരികള്‍ തന്നെ അദ്ദേഹത്തെ സെന്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തി. നെപ്പോളിയന്‍ തന്റെ അമ്പത്തിഒന്നാം വയസില്‍ 1821 മെയ് 5 ന് മരണത്തിനു കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് 16 വർഷം, കുറ്റവിമുക്തനായി വിധി വന്നത് മരിച്ച് 4 വർഷത്തിന് ശേഷം; ഖബറിനരികെ എത്തി വിധി വായിച്ച് ബന്ധുക്കൾ
National
• 17 days ago
ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 17 days ago
സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു
Saudi-arabia
• 17 days ago
ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്‌ന
Cricket
• 17 days ago
ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും
International
• 17 days ago
ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്
Football
• 17 days ago
അഫ്ഗാനിസ്താനിലെ ഭൂകമ്പം: നൂറുകണക്കിനാളുകള്‍ മരിച്ചതായി സൂചന, മരണം 500 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍
International
• 17 days ago
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു
qatar
• 17 days ago
വരാനിരിക്കുന്ന വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിൽ വലിയ സ്വാധീനമുണ്ടാക്കും: ചെന്നൈ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ
Cricket
• 17 days ago
UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ
uae
• 17 days ago
18 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിൽ വമ്പൻ തിരിച്ചടി നേരിട്ട് മെസി
Football
• 18 days ago
ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്പെക്ടര്‍
Kerala
• 18 days ago
പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്
National
• 18 days ago
ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
National
• 18 days ago
കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്സുകൾ ഈ വർഷവും ആരംഭിക്കില്ല
Kerala
• 18 days ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്കൂളുകൾ
Kerala
• 18 days ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• 18 days ago
മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• 18 days ago
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍
Kerala
• 18 days ago
ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• 18 days ago
അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• 18 days ago