HOME
DETAILS

'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍ 

  
February 22, 2026 | 3:41 AM

Arab and Islamic Nations Condemn US Ambassadors Comments on Israels Expansion

റിയാദ്/കെയ്‌റോ: ഇസ്‌റാഈലിന്റെ അതിര്‍ത്തി മധ്യപൂര്‍വേഷ്യയുടെ വലിയൊരു ഭാഗത്തേക്ക് വ്യാപിപ്പിക്കാന്‍ അവകാശമുണ്ടെന്ന ഇസ്‌റാഈലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബിയുടെ പ്രസ്താവന വിവാദത്തില്‍. ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലേക്ക് കൂടി അധിനിവേശം നടത്താന്‍ ഇസ്‌റാഈല്‍ നീക്കം നടത്തിക്കൊണ്ടിരിക്കെ കൂടുതല്‍ കടന്നുകയറ്റത്തെ പിന്തുണച്ചുള്ള അമേരിക്കന്‍ അംബാസഡറുടെ നടപടിക്കെതിരേ അറബ്, മുസ്‌ലിം ലോകത്ത് കടുത്ത പ്രതിഷേധമുയര്‍ന്നു. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളും പ്രമുഖ രാജ്യാന്തര വേദികളും സംയുക്ത പ്രസ്താവനയിലൂടെ ഹക്കബിയുടെ നിലപാടിനെ അപലപിച്ചു.

വിവാദ പ്രസ്താവന

അമേരിക്കന്‍ കമന്റേറ്റര്‍ ടക്കര്‍ കാള്‍സണുമായി നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീളുന്ന ഭൂഭാഗം ഇസ്‌റാഈലിന് അവകാശപ്പെട്ടതാണെന്ന ബൈബിള്‍ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അതെല്ലാം അവര്‍ പിടിച്ചെടുത്താലും കുഴപ്പമില്ല' എന്നായിരുന്നു ഹക്കബിയുടെ മറുപടി. ഇത് ലബനന്‍, സിറിയ, ജോര്‍ദാന്‍, സഊദി അറേബ്യയുടെ ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വലിയൊരു മേഖലയാണ്. പ്രതിഷേധം ശക്തമായതോടെ ഇത് തമാശരൂപേണ പറഞ്ഞതാണെന്നും ഇസ്‌റാഈല്‍ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും അദ്ദേഹം തിരുത്തിയെങ്കിലും ലോകരാജ്യങ്ങള്‍ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതികരണം

യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ലബനന്‍, സിറിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളും ഒ.ഐ.സി, അറബ് ലീഗ്, ജി.സി.സി എന്നീ സംഘടനകളും ഒപ്പുവെച്ചു.
* സഊദി അറേബ്യ: ഹക്കബിയുടെ വാക്കുകള്‍ അതിതീവ്രവും നിരുത്തരവാദപരവുമാണെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഇത്തരം പ്രസ്താവനകളില്‍ അമേരിക്കന്‍ ഭരണകൂടം വ്യക്തത വരുത്തണമെന്ന് സഊദി ആവശ്യപ്പെട്ടു.
* ഈജിപ്ത്: രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് ഈജിപ്ത് ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീന്‍ ഭൂമിയിലോ മറ്റ് അറബ് രാജ്യങ്ങളിലോ ഇസ്‌റാഈലിന് യാതൊരു പരമാധികാരവുമില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
* ജോര്‍ദാന്‍: മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും നയതന്ത്ര മര്യാദകളുടെ ലംഘനവുമാണിതെന്ന് ജോര്‍ദാന്‍ പ്രതികരിച്ചു.

ട്രംപിന്റെ നയം തിരുത്തുന്നുവോ?

ഫലസ്തീന്‍ അതോറിറ്റിയും പ്രസ്താവനയെ ശക്തമായി എതിര്‍ത്തു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് സ്ഥാനപതിയുടെ വാക്കുകളെന്ന് ഫലസ്തീന്‍ ചൂണ്ടിക്കാട്ടി. 2024ല്‍ ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത ഹക്കബി, തുടക്കം മുതലേ ഫലസ്തീന്‍ എന്ന സ്വത്വം അംഗീകരിക്കാത്ത വ്യക്തിയാണ്.
ഫലസ്തീന്‍ ഭൂമിയിലെ ഇസ്‌റാഈല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് 2024ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഹക്കബിയുടെ പ്രസ്താവന മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് വഴിമരുന്നിടുമെന്ന ആശങ്കയിലാണ് അറബ് ലോകം. ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നീക്കങ്ങളെ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ തകര്‍ക്കുമെന്ന് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നല്‍കി.

Summary: US Ambassador to Israel Mike Huckabee has faced a wave of international condemnation following his suggestion that Israel has a right to expand its borders across a vast area of the Middle East. During an interview with Tucker Carlson, Huckabee stated 'it would be fine' if Israel took territory spanning from the Nile to the Euphrates—an area covering parts of Lebanon, Syria, Jordan, and Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  5 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  5 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  5 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  5 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  5 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  5 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  5 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  5 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  5 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  5 days ago