HOME
DETAILS

പ്രവാസികള്‍ എപ്പോഴും താമസ രേഖകള്‍ കൈവശം വയ്ക്കണം; കുവൈത്തില്‍ റെസിഡന്‍സി നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; വിലാസം മാറിയാല്‍ 100 ദിനാര്‍ പിഴ

  
February 22, 2026 | 2:56 AM

Kuwait Intensifies Residency Checks as heavy Fine for Unupdated Addresses

കുവൈത്ത് സിറ്റി: രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. താമസസ്ഥലം മാറുന്ന പ്രവാസികള്‍ നിശ്ചിത സമയത്തിനുള്ളില്‍ വിലാസം പുതുക്കിയില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
താമസസ്ഥലം മാറിയാല്‍ 30 ദിവസത്തിനുള്ളില്‍ പുതിയ വിലാസം സിവില്‍ ഐഡിയില്‍ രേഖപ്പെടുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് 100 കുവൈത്ത് ദീനാര്‍ (ഏകദേശം 27,000 രൂപ) പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. അനധികൃതമായി താമസിക്കുന്നവരെയും നിയമലംഘകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം വിവിധ ഗവര്‍ണറേറ്റുകളില്‍ സുരക്ഷാ ക്യാമ്പയിനുകള്‍ നടന്നുവരികയാണ്. ഇഖാമ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വിസ നിയമങ്ങള്‍ ലംഘിച്ച് മറ്റ് തൊഴിലുടമകളുടെ കീഴില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ ലേബര്‍ ക്യാമ്പുകളിലും വ്യാവസായിക മേഖലകളിലും പരിശോധന നടക്കുന്നുണ്ട്.
നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരെ ഉടന്‍ തന്നെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും അവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത വിധം ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

ഡിജിറ്റല്‍ പരിശോധന

സിവില്‍ ഐഡി കൈവശം വെക്കാത്തവര്‍ക്കും 'ഹോയ്തി' (കുവൈത്ത് മൊബൈല്‍ ഐ.ഡി) ആപ്പ് വഴി ഐഡി കാണിക്കാന്‍ കഴിയാത്തവര്‍ക്കും പിഴയുണ്ടാകും. പ്രവാസികള്‍ എപ്പോഴും സാധുവായ താമസ രേഖകള്‍ കൈവശം വെക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. താമസ നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.
അടുത്തിടെ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് മേല്‍ ഒരു ഇളവും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി.

Summary: The Kuwait Ministry of Interior has intensified security inspections to identify residency law violators. Authorities have issued a stern warning that expatriates who fail to update their residential address within the stipulated time will face heavy fines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  2 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  2 days ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈല്‍;  ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു

International
  •  2 days ago
No Image

കോഴിക്കോട് സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി: വോട്ടര്‍മാര്‍ക്ക് കിറ്റും പണവും വിതരണം ചെയ്തതായി ആരോപണം

Kerala
  •  2 days ago
No Image

മത്സരത്തിനിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെതിരേ ഫിഫയുടെ നടപടി

Football
  •  2 days ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബഹ്‌റൈന്‍ വ്യോമപാത വീണ്ടും തുറന്നു

bahrain
  •  2 days ago
No Image

വോട്ടിന് നോട്ട്; ബി.ജെ.പി പ്രതിരോധത്തിൽ; പാലക്കാട്ടും നേമത്തും കഴക്കൂട്ടത്തും ആരോപണം  

Kerala
  •  2 days ago
No Image

വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര, പലയിടത്തും പണി മുടക്കി വോട്ടിങ് യന്ത്രങ്ങള്‍

Kerala
  •  2 days ago
No Image

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഇടപെടല്‍

Kerala
  •  2 days ago
No Image

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

Kerala
  •  2 days ago