HOME
DETAILS

ട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും

  
February 22, 2026 | 4:31 AM

serial train thief arrested in kozhikode with stolen iphones and laptops

 

കോഴിക്കോട്: ട്രെയിന്‍ യാത്രക്കാരെ ലക്ഷ്യമിട്ട് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്ന യുവാവ് റെയില്‍വേ പൊലിസിന്റെ പിടിയിലായി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് അറസ്റ്റിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് ഒരു ഐഫോണും മറ്റൊരു സ്മാര്‍ട്ട്‌ഫോണും പൊലിസ് കണ്ടെടുത്തു.

എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ നിന്നും പുതുച്ചേരി മംഗലാപുരം എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ നിന്നും യാത്രക്കാരുടെ ലാപ്‌ടോപ്പുകള്‍ അടങ്ങിയ ബാഗുകള്‍ ഇയാള്‍ കവര്‍ന്നിരുന്നു. കാരയ്ക്കല്‍ എറണാകുളം എക്‌സ്പ്രസില്‍ വച്ച് ഒരു യാത്രക്കാരന്റെ വിലകൂടിയ ഐഫോണ്‍ മോഷ്ടിച്ചതായും പരാതിയുണ്ട്.

ഫോണ്‍ വിളിക്കാനെന്ന വ്യാജേന യാത്രക്കാരോട് മൊബൈല്‍ വാങ്ങിയ ശേഷം ട്രെയിനില്‍ നിന്ന് കടന്നുകളയുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എറണാകുളം സെന്‍ട്രല്‍, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നേരത്തെ കേസുകളുണ്ട്. ഇയാള്‍ വിറ്റഴിച്ച രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി കണ്ടെത്താനുണ്ടെന്ന് പൊലിസ് അറിയിച്ചു.

 

23-year-old Muhammad Sifil from Nilambur, a frequent thief on long-distance trains, was arrested by Railway Police for stealing high-end gadgets including iPhones and laptops from passengers across various express trains.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  4 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  4 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  4 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  4 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  5 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  5 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  5 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  5 days ago