വട്ട് മുഖ്യമന്ത്രിക്കോ ഐസക്കിനോ എന്ന് ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രിക്കാണോ അതോ മന്ത്രി ഐസക്കിനാണോ വട്ടെന്ന് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.എസ്.എഫ്.ഇ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ അവര്‍ക്കു വട്ടാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പാണ് വിജിലന്‍സ്. മുഖ്യമന്ത്രിക്കെതിരേ സി.പി.എമ്മില്‍ പടയൊരുക്കം നടക്കുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രിയാണ് മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആരോപണങ്ങളുന്നയിക്കുന്നത്. പൊലിസ് ആക്ടിനെതിരേ എം.എ ബേബി രംഗത്തുവന്നു. കോടിയേരി ബാലകൃഷ്ണന്‍ മാറിയതോടെ സി.പി.എമ്മില്‍ ശക്തമായ അസ്വാരസ്യങ്ങള്‍ തുടങ്ങി.
ഐസക്കിന് തന്റെ വകുപ്പിനു കീഴില്‍ അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. കിഫ്ബിയില്‍ നടക്കുന്ന അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ സി.എ.ജിക്കെതിരേ ചന്ദ്രഹാസമിളക്കി. കെ.എസ്.എഫ്.ഇ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് എന്തുകൊണ്ട് പുറത്തുവിട്ടില്ല? കെ.എസ്.എഫ്.ഇയില്‍ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കലും അഴിമതിയുമാണ്. സമഗ്രമായ അന്വേഷണം നടത്തി ഇടപാടുകാരുടെ ആശങ്കകള്‍ അവസാനിപ്പിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."