HOME
DETAILS
MAL
നാവിക ഉദ്യോഗസ്ഥര്‍ക്കും സമരസമിതിക്കാര്ക്കുമെതിരേ കേസ്
backup
May 23 2017 | 04:05 AM
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥര്‍ക്കും മാലിന്യ വിരുദ്ധ സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്. കഴിഞ്ഞ വ്യാഴാഴ്ച ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകനുമായ സുനില്‍ രാമന്തളിയുടെ വീട്ടില്‍ കയറി ഗര്‍ഭിണിയായ ഭാര്യയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാവിക ഉദ്യോഗസ്ഥരായ കെ.എം ശ്യാംലാല്‍, അനൂപ് രാജ് എന്നിവര്‍ക്കെതിരേയാണ് കേസ്. അക്കാദമി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ സര്‍വേക്കെത്തിയ നാവിക ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ സമരസമിതി ചെയര്മാന് ആര്. കുഞ്ഞികൃഷ്ണന്, കണ്‍വീനര്‍ കെ.പി രാജേന്ദ്രന് തുടങ്ങി ഒമ്പതു പേര്‍ക്കെതിരേയും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."