20 ലക്ഷത്തിന്റെ കുങ്കുമപൂവുമായി മൂന്നുപേര്‍ പിടിയില്‍
ശ്രീകണ്ഠപുരം: 20 ലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപൂവുമായി ശ്രീകണ്ഠപുരത്ത് മൂന്നു യുവാക്കള്‍ പിടിയില്‍. കാസര്‍കോട് ബേഡകത്തെ അഞ്ചാംമൈലില്‍ മുഹമ്മദ് സിയാദ്(25), ചട്ടഞ്ചാല്‍ തെക്കിരേകത്തെ ബാലനടുക്കം ഷാഹുല്‍ ഹമിദ്(22), പൂനാച്ചിയിലെ ഇബ്രാഹിം ഖലില്‍(27) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ ശ്രികണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ നിന്ന് പൊലിസ് പിടികൂടിയത്.
കാറില്‍ രേഖകളില്ലാതെ കുങ്കുമപൂവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സി.ഐ വി.വി ലതീഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം പരിശോധന നടത്തിയത്. മാരുതി ആള്‍ട്ടോ കാറില്‍ പ്രത്യേക അറകളുണ്ടാക്കി ചാക്കില്‍ പൊതിഞ്ഞാണ് കുങ്കുമപ്പൂവ് കടത്താന്‍ ശ്രമിച്ചത്. കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
മട്ടന്നൂരില്‍ വില്പന കഴിഞ്ഞ് പുലര്‍ച്ചെ തളിപ്പറമ്പിലേക്ക് കാസര്‍കോട് സ്വദേശിയായ ഏജന്റിന്റെ നിര്‍ദേശ പ്രകാരം കുങ്കുമപൂവ് കടത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞു. തുടര്‍ന്ന് മൂവരേയും കണ്ണൂര്‍ സെയില്‍സ് ടാക്സ് അധികൃതര്‍ക്ക് കൈമാറി. എസ്.ഐ കെ.വി രഘുനാഥ്, എസ്.ഐ രാമചന്ദ്രന്, സിവില്‍ ഓഫിസര്‍മാരായ നൗഷാദ്, പ്രശാന്തന് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."