HOME
DETAILS

നൊസ്റ്റാള്‍ജിയ എക്കാലത്തും സാഹിത്യത്തിന് വളക്കൂറുള്ള വിഷയം

  
backup
July 06 2019 | 21:07 PM

%e0%b4%a8%e0%b5%8a%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%af-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d

 

 

ഒരു പുസ്തകത്തെ, ചായ്‌വുകളില്ലാതെ, വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നത് ഒരാള്‍ക്ക് ഒരു പുസ്തകം വാങ്ങിക്കൊടുക്കുന്നതു പോലെ തന്നെ ഉപകാരപ്രദമാണെന്നാണ് കരുതുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന പ്രമോഷനുകളും പരസ്യങ്ങളും എന്തിന് സൗഹൃദങ്ങള്‍ പോലും, പുസ്തക തെരഞ്ഞെടുപ്പില്‍, വായനക്കാരനെ ബയാസ്ഡ് ആക്കുന്നുണ്ട് എന്നു വേണം കരുതാന്‍. പ്രവീണ്‍, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന കുറിപ്പുകള്‍ എഴുതാറുണ്ടല്ലോ. 'ഓര്‍മ്മച്ചിപ്പ്' അവതാരികയും പഠനവും ചേര്‍ന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം, ഒരു പുസ്തകത്തിന്റെ, വായനക്കാരിലേക്കുള്ള യാത്രയെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്?

എഴുത്തുകാരന്‍ തന്റെ കൃതി കൂടുതല്‍ വായനക്കാരിലെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ തെറ്റില്ല എന്നു കരുതുന്നു. ചില പുസ്തകങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ആ കൃതിക്ക് എന്റേതില്‍ നിന്ന് വ്യത്യസ്തമായ വായന സാധ്യമാണോ എന്നന്വേഷിക്കാറുണ്ട്. അവതാരികകളും പഠനങ്ങളും ഒക്കെ അത്തരമൊരു സാധ്യതയാണ് തുറന്നുതരുന്നത്. അവതാരിക, പഠനം എന്നിവ ഉളളതോ ഇല്ലാത്തതോ ഒരു പുസ്തകത്തിന്റെ ആത്യന്തികമായ മേന്മയെ ബാധിക്കുകയില്ല.

സര്‍ തോമസ് മൂറിലൂടെ അവതരിക്കപ്പെട്ട ഉട്ടോപ്യന്‍ ആശയങ്ങള്‍, തുടര്‍ന്ന് വന്ന ഡിസ്‌ട്ടോപ്യന്‍ കൃതികള്‍, എന്നിവയെല്ലാം തന്നെ, സാഹിത്യകാരന്റെ കാല്‍പനികതക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന സാങ്കേതിക വിപ്ലവങ്ങള്‍, സാഹിത്യത്തിലും പ്രകടമായി. ഈ കുതിച്ചു ചാട്ടത്തിന്റെ പരിണിതഫലമായി ഉണ്ടായ, സയന്‍സ് ഫിക്ഷനുകളെ 'ടെക്‌നോടോപ്പിയ' എന്നാണ്, ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ, മോഡേണ്‍ ഇംഗ്ലിഷ് ലിറ്ററേച്ചറിലെ, പ്രൊഫ: ജോണ്‍ സതര്‍ലാണ്ട് ഒരു ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. വീഡിയോ ഗെയിമുകളും സയന്‍സ് ഫിക്ഷന്‍ സിനിമകളും മലയാളി പ്രേക്ഷകരെയും കൈയിലെടുത്തു കൊണ്ടിരിക്കുന്നു. ഈ ഒരു പ്രതലത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍, പ്രവീണിന്റെ ചില കഥകള്‍, ഉദാ: ഓര്‍മ്മച്ചിപ്പ്, ചിത്ര ദുര്‍ഗ്ഗം, വണ്ടര്‍ വുമണ്‍ ഇത്തരം ഒരു സാധ്യതയെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി?

ബോധപൂര്‍വ്വം ഒരു പ്രത്യേക ീുശമ, ശാെ എന്നിവയെക്കുറിച്ച് എഴുതുകയല്ലല്ലോ. സാങ്കേതിക വിദ്യയുടെ മേഖലയില്‍ തൊഴിലെടുക്കുന്ന ഒരാളെന്ന നിലയില്‍ അത്തരം വിഷയങ്ങളില്‍ താല്‍പര്യമുണ്ട്. അതില്‍ തന്നെ എങ്ങനെയാണ് സാങ്കേതിക വിദ്യ അധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്നാലോചിക്കാനാണ് 'ഓര്‍മ്മച്ചിപ്പില്‍' ശ്രമിച്ചിട്ടുളളത്. ഠലരവിീീേുശമയുടെ ഒരു നിര്‍വ്വചനം തീര്‍ത്തും അരാഷ്ട്രീയമായി, സാങ്കേതിക വിദ്യയുടേയും ഡാറ്റയുടേയും അടിസ്ഥാനത്തില്‍ മാത്രം, ജനങ്ങളെ ബാധിക്കുന്ന പോളിസി തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ഗവണ്മെന്റ് ശാഖയെക്കുറിച്ചാണ്. ടെക്‌നോളജി ഉപയോഗിച്ചുള്ള ഭരണകൂടാധികാരത്തിന്റെ അങ്ങേയറ്റമാണത്. അതുപോലെ കണ്‍സ്യൂമറിസത്തിന്റെ ഭീഷണമായ മറ്റൊരു രൂപമായ ടെക്‌നോ കണ്‍സ്യൂമറിസത്തെക്കുറിച്ചും ചില കഥകളില്‍ ആലോചിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം, സെസീലിയ അഹണിന്റെ, (ഐറിഷ്) പുതിയ പുസ്തകത്തിന്റെ ലോഞ്ചിങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുകയായിരുന്നു. അവര്‍ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ കമ്പനിയെപ്പോലും പരാമര്‍ശിച്ചുള്ള ലേഖനങ്ങള്‍ വായിച്ചു. പ്രാധാന പുസ്തകശാലകള്‍ 'മീറ്റ് ദ ഓദര്‍' പ്രോഗ്രാമുകള്‍ വയ്ക്കുകയും, എഴുത്തുകാര്‍, അവരുടെ പുസ്തകത്തിന്റെ ആദ്യ കുറെ പേജുകള്‍ വായനക്കാര്‍ക്കായി വായിച്ച് കൊടുക്കുകയും ചെയ്യുന്നു. ഓട്ടോഗ്രാഫ് കൊടുക്കുന്നു. പുതിയ പുസ്തകത്തെക്കുറിച്ചും മുന്‍പ് ഇറങ്ങിയ പുസ്തകങ്ങളെക്കുറിച്ചും വായനക്കാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നു. വളരെ വിപുലവും വ്യക്തവുമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന വെബ്‌സൈറ്റുകള്‍ മിക്ക ശ്രദ്ധിക്കപ്പെട്ട എഴുത്തുകാര്‍ക്കും ഉണ്ട്. ഇത്തരം ശ്രമങ്ങള്‍ മലയാളത്തിലെ അന്തരീക്ഷത്തില്‍, പല രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

എഴുത്തുകാരന്‍ എഴുതിയാല്‍ മാത്രം മതി ബാക്കിയൊക്കെ മറ്റുളളവര്‍ നോക്കിക്കോളും എന്നു പറയുന്നവരുണ്ട്. തന്റെ കൃതികള്‍ നശിപ്പിച്ചു കളയാന്‍ സുഹൃത്തിനു കൈമാറിയിടും ലോകംകണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായി മാറിയ കാഫ്കയുടെ ഉദാഹരണവുമുണ്ട് പിന്‍ബലത്തിന്. ഒരു ഉല്‍പന്നം എന്ന നിലയില്‍ പുസ്തകത്തിന്റെ മാര്‍ക്കറ്റിങിനും വില്‍പ്പനക്കും വേണ്ടി പ്രസാധകര്‍ നടത്തുന്ന ശ്രമങ്ങളില്‍ തെറ്റില്ല എന്നാണ് എന്റെ പക്ഷം. പുസ്തകം കൂടുതല്‍ വായനക്കാരിലേക്കെത്തിക്കാന്‍ തന്നാലാവുന്നത് എഴുത്തുകാരും ചെയ്യുന്നു. ഒരു കൃതിയുടെ ആത്യന്തികമായ സ്വീകാര്യത പക്ഷെ എഴുത്തിന്റെ ഗുണമേന്മയെ മാത്രം ആശ്രയിച്ചായിരിക്കും എന്ന് വിശ്വസിക്കുന്നു.

നൊസ്റ്റാള്‍ജിയയെ ചൂഷണം ചെയ്താണ് മിക്ക കൃതികളും ഉണ്ടാകുന്നതെന്നും നിലനില്‍ക്കുന്നതെന്നും തോന്നിയിട്ടുണ്ടോ? തലമുറകള്‍ പിന്നിടുമ്പോള്‍, ഗൃഹാതുരത്വം എന്നത്, തികച്ചും വ്യത്യസ്തമായ വിഷയങ്ങളായി മാറുകയും ചെയ്യുന്നുണ്ട്. ഈയൊരു സാധ്യതയെ മുന്‍കൂട്ടി കണ്ട്, കാലാനുസൃതമായ മാറ്റങ്ങള്‍ രചനയില്‍ ആവിഷ്‌കരിക്കാന്‍ ബുദ്ധിപൂര്‍വ്വമായ തീരുമാനമെടുക്കുക എന്ന അധിക ബാധ്യത ഒരു എഴുത്തുകാരന്‍ ചുമക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ യോജിക്കാനാകുമോ?

നൊസ്റ്റാള്‍ജിയ എക്കാലത്തും സാഹിത്യത്തിന് വളക്കൂറുളള വിഷയമാണ്. പ്രവാസി സാഹിത്യമൊക്കെ നോക്കിയാല്‍ അറിയാം ഭൂരിഭാഗവും, മരുഭൂമിയിലും മഞ്ഞിലും ഒക്കെ ഇരുന്ന് കേരളത്തിന്റെ പച്ചപ്പിനെക്കുറിച്ച് നെടുവീര്‍പ്പിടുന്നവയാണ്. വളരെ കാല്‍ക്കുലേറ്റഡ് ആയി, അതാതു കാലത്ത് പ്രചാരമുളള വിഷയങ്ങള്‍ കണ്ടെത്തി അവയെക്കുറിച്ച് എഴുതുക എന്നത് സുഖമില്ലാത്ത ഏര്‍പ്പാടാണ്. എനിക്ക് താല്‍പര്യമുളള വിഷയങ്ങളെക്കുറിച്ച് എഴുതുക എന്ന രീതിയാണ് ഞാന്‍ പിന്തുടരുന്നത്.

പുതിയ പുസ്തകങ്ങള്‍?

ചില കഥകള്‍ എഴുതുന്നു; ഒരു നോവലും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago