ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത് ലോകയുദ്ധം ഒഴിവാക്കി- ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ലോകം വന്‍യുദ്ധത്തിന്റെ ദുരന്തത്തില്പ്പെടുമായിരുന്നുവെന്നു ഡൊനാള്‍ഡ് ട്രംപ്. തന്റെ മുന്‍ഗാമിയായ ഒബാമ യുദ്ധത്തിനുള്ള കാഞ്ചിവലിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഉത്തരകൊറിയയെ ആക്രമിക്കാന്‍ ഒബാമ തീരുമാനമെടുത്തതായിരുന്നു. ഉത്തരകൊറിയയുമായുള്ള യുദ്ധം ആരംഭിച്ചാല്‍ അതു ലോകയുദ്ധമായി വൈകാതെ കത്തിപ്പടരുമായിരുന്നു. അതോടെ ആയിരങ്ങളും പതിനായിരങ്ങളുമല്ല ലക്ഷക്കണക്കിനു മനുഷ്യജീവികള്‍ മരിച്ചുവീഴുമായിരുന്നു.
താന്‍ അധികാരത്തിലേറിയതോടെ അത് ഒഴിവാക്കപ്പെട്ടു. എന്നു മാത്രമല്ല, അമേരിക്കയുമായി കടുത്ത ശത്രുതയിലായിരുന്ന ഉത്തരകൊറിയയും അതിന്റെ ഭരണാധികാരി കിം ജോങ് ഉന്നുമായും നല്ല സൗഹൃദത്തിലാകാനും കഴിഞ്ഞു. അടുത്ത ദിവസം തന്നെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയയില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി പോകുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."