HOME
DETAILS
MAL
കുടിവെള്ളം, വെളിച്ചെണ്ണ നിര്‍മാണ കരാര്‍ റദ്ദാക്കി
backup
May 23 2017 | 19:05 PM
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.ഐ.ഇ.) ബ്രാന്‍ഡ് നാമത്തില്‍ കുടിവെള്ളം (കെ.എസ്.ഐ.ഇ. ഫ്രഷ്), വെളിച്ചെണ്ണ (കെ.എസ്.ഐ.ഇ. കേര) എന്നിവ നിര്‍മിച്ച് വിതരണം ചെയ്യുന്നതിന് എറണാകുളം കോതമംഗലത്തുള്ള ഹെബ്രോണ്‍ അക്വാ ആന്‍ഡ് ഫുഡ്സ് (ഇന്ത്യാ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കെ.എസ്.ഐ.ഇ. ഉണ്ടാക്കിയ കരാര്‍ റദ്ദാക്കി.
ഈ സ്ഥാപനത്തിന് കെ.എസ്.ഐ.ഇ.യുടെ ബ്രാന്‍ഡ് നാമത്തില്‍ കുടിവെള്ളമോ വെളിച്ചെണ്ണയോ മറ്റു ഉല്പന്നങ്ങളോ നിര്‍മിക്കാനോ വിതരണം ചെയ്യാനോ അധികാരവും അവകാശവും ഇല്ലെന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ജനറല്‍ മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."