സഊദിയില്‍ എ സിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു
ജിദ്ദ: റിയാദിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ എയര്‍ കണ്ടീഷനറിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഫഌറ്റില്‍ പുക നിറഞ്ഞ് ശ്വാസംമുട്ടി അഞ്ചംഗ കുടുംബം ദാരുണമായി മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ സഊദി യുവാവ് മുഹമ്മദ് ശറാഹീലിയും ഭാര്യയും മൂന്നു മക്കളുമാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടം. മുഹമ്മദ് ശറാഹീലി (32), 27 കാരിയായ ഭാര്യ, മക്കളായ അദാരി (5), അബാദി (3), അലി (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം.ഫഌറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ ഉടന്‍ മുഹമ്മദ് ശറാഹീലിയുടെ സഹോദരനുമായി ഫോണില്‍ ബന്ധ പ്പെട്ട് വിവരമറിയിക്കുകയായിരുന്നു.
വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇവരുടെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയാണ് വാതില്‍ തുറന്നത്. അപ്പോഴേക്കും ഇവര്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."