മണിക്കൂറുകള്‍ക്കിടെ യു.എസില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ വന്‍ കവര്‍ച്ച
സാന്‍ഫ്രാന്‍സിസ്കോ: ഇലക്ട്രോണിക്സ് ഭീമന്മാരായ ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ സ്റ്റോറില്‍ 12 മണിക്കൂറിനിടെ നടന്നത് രണ്ടു വന്‍കവര്‍ച്ച. ലക്ഷക്കണക്കിനുരൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് സ്റ്റോറില്‍നിന്ന് മോഷണം പോയത്.
കാലിഫോര്‍ണിയയിലെ സാന്ഫ്രാന്സിസ്കോയ്ക്കടുത്തുള്ള പാലോ ആള്‍ട്ടോയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വൈകിട്ട് ഏഴോടെ നടന്ന ആദ്യ മോഷണത്തില്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഐഫോണ്‍ എക്സ്.എസ്, ഐഫോണ്‍ എക്സ്.എസ് മാക്സ് അടക്കമുള്ള 57,000 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണം നടന്നയുടന്‍ സംഘം വിവിധ വാഹനങ്ങളില്‍ കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ നടന്ന മോഷണത്തില്‍ 50,000ത്തിലേറെ ഡോളര്‍ വിലമതിക്കുന്ന ഉപകരണങ്ങളും നഷ്ടപ്പെട്ടു.
കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കയില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ കവര്‍ച്ച പതിവായിട്ടുണ്ട്. പുതിയ സംഭവത്തില്‍ പ്രതികളെ കുറിച്ച് തുമ്പുണ്ടാക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."