HOME
DETAILS
MAL
കെ.എസ്.എഫ്.ഇ റെയ്ഡ് പരസ്യമായി തള്ളി പാര്‍ട്ടിയും; പ്രതിരോധത്തില്‍ ഐസക്
ADVERTISEMENT
backup
December 02 2020 | 02:12 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ പ്രതികരിച്ച ധനമന്ത്രി തോമസ് ഐസകിനെ പരസ്യമായി തള്ളി സി.പി.എം. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനമുണ്ടാക്കി.
പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ഇന്നലെ ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റിനു ശേഷം പ്രസ്താവന ഇറക്കി.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിലും സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണ്. ആശയക്കുഴപ്പമുണ്ടാക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമമാണ്. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. വിജിലന്‍സ് പരിശോധന സംബന്ധിച്ചുള്ള ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിച്ചു.
കെ.എസ്.എഫ്.ഇയെ പോലുള്ള മികവാര്‍ന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ഉപയോഗിക്കുന്നതു കണ്ടു നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു- പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."