HOME
DETAILS

മാനനഷ്ടക്കേസ്: ഹൈക്കോടതി കെജ്‌രിവാളിന്റെ വിശദീകരണം തേടി

  
backup
May 23 2017 | 20:05 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ പുതിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനോട് ഹൈക്കോടതി വിശദീകരണം തേടി. ഇതു സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാര്‍ പങ്കജ് ഗുപ്ത കെജ്്‌രിവാളിന് നോട്ടിസ് അയച്ചു.
അടുത്തമാസം 26ന് കേസ് പരിഗണിക്കും. അതിന് മുന്‍പ് മറുപടി നല്‍കാനാണ് നോട്ടിസിലെ ആവശ്യം. കെജ്‌രിവാളടക്കമുള്ള എ.എ.പി നേതാക്കള്‍ക്കെതിരേ ജെയ്റ്റ്‌ലി മുന്‍പ് നല്‍കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ കെജ്‌രിവാളിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനി നടത്തിയ പരാമര്‍ശത്തിനെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മെയ് 15, 17 ദിവസങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ ജെയ്റ്റ്‌ലിയെ വഞ്ചകന്‍ എന്ന് ജത്മലാനി വിശേഷിപ്പിച്ചതിനാണ് കേസ്. ആദ്യകേസിലും 10 കോടി രൂപയാണ് ജെയ്റ്റ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  6 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  19 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  23 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  39 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago