കാന്‍സര്‍ രോഗികള്‍ കൂടുതല്‍ കേരളത്തില്‍: ഡോ. ബി. സതീശന്‍
കണ്ണൂര്‍: 'ലാന്‍സെറ്റ് ഓങ്കോളജി' മെഡിക്കല്‍ ജേണലിന്റെ പഠന പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. സതീഷ്. കണ്ണൂരിനെ സമ്പൂര്‍ണ കാന്‍സര്‍ പ്രതിരോധ ജില്ലയാക്കി മാറ്റുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയേയോ പാശ്ചാത്യ രാജ്യങ്ങളേയോ താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്രത്തോളം വരില്ലെങ്കിലും 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം ആ തലത്തിലേക്കെത്തും. ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് കാന്‍സര്‍ നിരക്ക് കൂടിക്കൊണ്ടിരിക്കും. കാന്‍സറിന് മികച്ച ചികിത്സയുള്ള വിദേശരാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കാന്‍സര്‍ മരണനിരക്ക് വളരെ കൂടുതലുമാണ്. കാന്‍സറിനെക്കുറിച്ച് സമൂഹത്തിലെ ഭീതി അകറ്റിയാല്‍ നേരത്തെ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനുള്ള സംവിധാനത്തിലേക്ക് വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയെ നോഡല്‍ കേന്ദ്രമാക്കി മാറ്റും. ഇതോടൊപ്പം എല്ലാ പഞ്ചായത്തുകളിലും പുകയില ബോധവത്കരണം നടത്തണമെന്നും നിയമനടപടികള്‍ ശക്തമാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് ബജറ്റില്‍ നിര്‍ദേശിച്ച പ്രകാരം ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്ത പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. പി.പി ദിവ്യ, വി. ചന്ദ്രന്‍, കെ.പി ജയബാലന്‍, ടി.ടി റംല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."