എല്ലാ ജില്ലകളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. നിയമവിദ്യാര്‍ഥി ഭവിക ഫോറെയാണ് ഹരജി സമര്‍പ്പിച്ചത്. 1993ലെ മനുഷ്യാവകാശ നിയമത്തിലെ 30,31 വകുപ്പുകളില്‍ ജില്ലകളില്‍ കോടതി വേണ്ടെന്ന് പറയുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മൂന്നുമാസത്തെ സമയത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അതിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണെമെന്നും ഹരജി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കേസുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അവരുടെ സമീപകാലത്ത് പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലിസ് അതിക്രമം, പീഡനം, കസ്റ്റഡി മരണം, ഏറ്റുമുട്ടല്‍ കൊല, ജയിലുകളിലെ മോശം സാഹചര്യം, നീതി പൂര്‍വ്വമായ വിചാരണ ലഭിക്കാതിരിക്കല്‍ തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 2001നും 2010നും ഇടയില്‍ രാജ്യത്ത് 14,231 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായുള്ള ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടും ഹരജി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."