വിഴിഞ്ഞം സാഗര്‍മാലാ പദ്ധതിയില്‍; കുളച്ചല്‍ ബാധിക്കില്ലെന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തെ കേന്ദ്ര സര്‍ക്കാറിന്റെ സാഗര്‍മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാതിരിക്കുന്ന സംഭവത്തില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്ന് പിണറായി പറഞ്ഞു.
എന്നാല്‍ നടക്കാന്‍ പാടില്ലാത്ത ചില സംഗതികള്‍ ഹൈക്കോടതിക്കു മുന്‍പില്‍ നടന്നു എന്നത് കാണാതിരിക്കാനാവില്ല. ഹൈക്കോടതിക്കു മുന്നില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്നായിരിക്കാം കോടതി ഇത്തരം ഒരു നിലപാടിലേക്ക് നീങ്ങിയത്.
തല്‍ക്കാലം വികാരം ശമിപ്പിക്കാന്‍ വേണ്ടിയായിരിക്കും ഹൈക്കോടതി ഇത്തരം ഒരു നിലപാടിലേക്ക് നീങ്ങിയത്. എന്നാല്‍ അതവസാനിപ്പിക്കേണ്ട സമയമായി. അതിന് ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കട്ടെ. തര്‍ക്കം കോടതി പരിഹരിക്കട്ടെ.
എന്നാല്‍ കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗീതാ ഗോപിനാഥിന്റെ നിയമനത്തിലെ ആശങ്ക സദുദ്ദേശപരമാണ്. ഇത്തരം ആശങ്കകള്‍ സര്‍ക്കാറിനെ വേവലാതിപ്പെടുത്തുന്നില്ല. കോടിയേരിയുടെ പ്രസംഗം പ്രകോപനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും പിണറായി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."