ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാര്‍ സ്വരൂപിച്ചത് കാല് കോടി രൂപ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സമാഹരിച്ചത് കാല് കോടി രൂപ. ഹജ്ജ് തീര്‍ഥാടകര്‍ പരിശുദ്ധ മക്കയില്‍നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25,03,138 രൂപ സ്വരൂപിച്ചത്.
തീര്‍ഥാടക സംഘം മടങ്ങിയെത്തിയപ്പോഴാണ് ഓരോ വിമാനത്തിലെയും തുക ഹജ്ജ് കമ്മിറ്റി സ്വീകരിച്ചത്.
പ്രളയക്കെടുതിയില്‍ അവസാന നിമിഷം തീര്‍ഥാടകരും ദുരിതത്തിലായിരുന്നു. പ്രളയത്തെ തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാല്‍ അവസാന ഹജ്ജ് സര്‍വിസുകള്‍ തിരുവനന്തപുരത്തുനിന്നാണ് പുറപ്പെട്ടത്. ഹജ്ജ് വളണ്ടിയര്‍മാരും ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറിയിരുന്നു.
ഹാജിമാരില്‍നിന്നു സ്വരൂപിച്ച തുക ഒക്ടോബര്‍ മൂന്നിനു തിരുവനന്തപുരത്തു ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്കു കൈമാറുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."