HOME
DETAILS

ബി.ജെ.പിക്ക് ലഭിച്ച സംഭാവന 915 കോടി

  
backup
July 09, 2019 | 8:14 PM

bjpkk-354645451351

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കോര്‍പറേറ്റ് സ്‌നേഹത്തിലൂടെ അവരുടെ കൈകളിലെത്തുന്നത് കോടികള്‍. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്കെന്ന് പറഞ്ഞ് കോര്‍പറേറ്റുകള്‍ 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ കൈപ്പറ്റിയത് 915.596 കോടി രൂപയാണ്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഇതേ കാലത്ത് കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 55.36 കോടി രൂപമാത്രമാണ്.
ദേശീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകാലത്ത് ലഭിച്ച സംഭാവനകളെക്കുറിച്ച് വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സി.പി.ഐ, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ ആറ് രാഷ്ട്രീയ പാര്‍ട്ടികളോടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഭാവന സംബന്ധിച്ച കണക്ക് ചോദിച്ചിരുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബി.ജെ.പിക്കാണ്. 1731 കോര്‍പറേറ്റുകളാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. മൊത്തം സംഭാവനയുടെ 94 ശതമാനവും ലഭിച്ചത് ബി.ജെ.പിക്കാണ്. കോണ്‍ഗ്രസിന് സംഭാവന ല്‍കിയത് 151 പേരാണ്. എന്‍.സി.പിക്ക് 7.73 കോടി, സി.പി.എമ്മിന് 4.42 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 2.03 കോടി എന്നിങ്ങനെ ലഭിച്ചപ്പോള്‍ സി.പി.ഐക്ക് രണ്ട് ശതമാനം മാത്രമാണ് ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago