പ്രവാസികള്‍ക്ക് ആദ്യവിമാനങ്ങളില്‍ അവസരം ലഭിച്ചില്ലെന്ന് ആക്ഷേപം
#അശ്റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്ന പ്രവാസികള്‍ക്ക് ആദ്യവിമാനങ്ങളില്‍ അവസരം ലഭിച്ചില്ലെന്ന് ആക്ഷേപം. ആയിരത്തിലേറെ പ്രവാസികള്‍ക്കാണ് ഈ വര്‍ഷം പുണ്യഭൂമിയിലേക്ക് തീര്‍ഥാടനത്തിന് അവസരം ലഭിച്ചത്. ഇവരില്‍ ചുരുങ്ങിയ അവധിയുള്ളവരാണ് പ്രയാസത്തിലാകുന്നത്.
പതിവ് അവധിക്ക് പുറമെ 12 ദിവസമാണ് ഹജ്ജിന് വേണ്ടി അധികമായി അനുവദിക്കുന്നത്. പാസ്പോര്‍ട്ട് അവസാനം നല്കാന് ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളിലെ വിമാനങ്ങളില്‍ പോയാല്‍ മാത്രമെ ഇവര്‍ക്ക് ആദ്യം മടങ്ങിയെത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ അവസാന വിമാനത്തില്‍ പോകാന്‍ നിര്‍ദേശം ലഭിച്ച പ്രവാസികള്‍ വരെയുണ്ട്. ഇവരുടെ മടക്കവും അവസാന ദിവസങ്ങളിലായിരിക്കും.
പ്രായമായ കുടുംബാംഗങ്ങളുടെ കൂടെ മെഹ്റമായി പോകുന്നവരാണ് മിക്ക പ്രവാസികളും. ഇവര്‍ക്ക് നാട്ടിലെത്തി ഉടന്‍തന്നെ വിദേശത്തേക്ക് മടങ്ങേണ്ടിവരും. ആദ്യദിവസങ്ങളില്‍ യാത്ര വേണമെന്ന് അപേക്ഷിച്ച പ്രവാസികള്‍ക്ക് പലര്‍ക്കും അവസാന വിമാനങ്ങളിലാണ് യാത്ര തരപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. 13ാം തിയതിക്കകം ഹജ്ജിന് പോകാനായില്ലെങ്കില്‍ നിലവിലെ അവധി കഴിയുമെന്ന് ദുബൈയില്‍ നിന്നുള്ള പ്രവാസിയായ കാസര്‍കോട് സ്വദേശി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."