മെഡിക്കല്‍ ക്യാംപ് സമാപിച്ചു
പറവൂര്‍: സര്‍വ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാംപ് സമാപിച്ചു. ജില്ലയിലെ പതിനഞ്ച് ഉപജില്ലകളിലായിട്ടായിരുന്നു ക്യാംപ്.
ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ചികിത്സക്കുള്ള ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. ശസ്ത്രക്രിയ ആവശ്യമായവര്‍ക്കുള്ള ചിലവ് എസ്.എസ്.എ ഈ വര്‍ഷമുതല്‍ ഏറ്റെടുത്തു നടത്തും. ഓരോ ഉപജില്ലകളിലും പ്രവര്‍ത്തിക്കുന്ന പതിനഞ്ച് ബ്ലോക്ക് റിസോഴ്‌സ് സെന്റ്‌റുകളില്‍ നാല് ക്യാംപുകള്‍ വീതമാണ് നടന്നത്.
ഓരോ ബി.ആര്‍.സികളിലും നേത്ര, ശ്രവണ, അസ്ഥി, ന്യുറോ വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഭിന്നശേഷി വിദ്യാര്‍ഥികളെ പരിശോധിച്ചത്. കാഴ്ച്ചശക്തി, കേള്‍വിശക്തി, സംസാരവൈകല്യം, ഒട്ടീസം, ബുദ്ധിപരമായ വെല്ലുവിളികള്‍, പഠനവൈകല്യം എന്നിവയാണ് ക്യാംപുകളില്‍ കണ്ടെത്തിയത്. പതിനഞ്ച് ബി.ആര്‍.സി കളിലായി 5000 ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ സഹായം ലഭ്യമാകുന്നതെന്ന് ബി.പി.ഒ സോണിയ പറഞ്ഞു. അശ്വതി, സീനാമ്മ, ഉമ്മുസല്‍മ്മത്ത് ട്രീസലിന്‍ഡ എന്നിവരുടെ നേതൃത്വത്തിലാണ് തുടര്‍ സേവനങ്ങള്‍ നല്‍കുന്നത്. മെഡിക്കല്‍ ക്യാംപിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.98 കോടി രൂപയാണ് സര്‍വ്വശിക്ഷഅഭിയാന്‍ ജില്ലക്കായി അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."