രാജ്യവ്യാപക കടയടപ്പ് സമരത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം
മലപ്പുറം: രാജ്യത്തെ എട്ടര ലക്ഷം വരുന്ന ഔഷധവ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള് കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 30ന് കടയടപ്പ് സമരം നടത്തുന്നു. ജില്ലയിലെ എല്ലാ മൊത്ത, ചില്ലറ മരുന്നു വ്യാപാരസ്ഥാപനങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്ന് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷക്ക് ഭീഷണിയും മരുന്നുകളുടെ ദുരുപയോഗത്തിനുള്ള സാധ്യതയും ലഹരിമരുന്നുകളുടെ ലഭ്യതക്കും കാരണമാകുന്ന ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ.പോര്‍ട്ടലും നടപ്പിലാക്കാതിരിക്കുക, ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേവിലക്ക് എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ പി.കെ മുഹമ്മദാലി അധ്യക്ഷനായി. സെക്രട്ടറി രാജന് പൂവ്വാടി, ട്രഷറര്‍ പി അബ്ദുല്‍ മജീദ്, വി ജയചന്ദ്രന്, എം അബ്ദുല്ല ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."