ആരോഗ്യ, കുടിവെള്ളം, ശുചിത്വം എന്നിവക്ക് മുന്‍ഗണന
പുല്‍പ്പറ്റ: പഞ്ചായത്ത് വികസന സെമിനാര്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. 2017-18 വര്‍ഷത്തെ കരട് പദ്ധതിയുടെ പ്രകാശനം വര്‍ക്കിങ് ഗ്രൂപ്പ് അംഗം കെ.ഹംസ ഹാജിക്ക് നല്കി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന് പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഉമ്മുഹബീബ സ്വാഗതം പറഞ്ഞു.
കരട് പദ്ധതി രേഖ ചര്‍ച്ചക്ക് പഞ്ചായത്ത് സെക്രട്ടറി ടോമി ജോണ്‍ നേതൃത്വം നല്കി. 5.82 കോടി രൂപമൊത്തം പദ്ധതി വിഹിതമായി വകയിരുത്തി. കുടിവെള്ളം, ആരോഗ്യം, ശുചിത്വം, സ്ത്രീകള്‍ക്ക് തൊഴില്‍ എന്നിവക്ക് മുന്‍തൂക്കം നല്കിയ പദ്ധതിയില്‍ 60.32 ലക്ഷം രൂപ ഉല്പാദന മേഖലയിലും 3.85 കോടി രൂപ സേവന മേഖലയിലും 2.13 കോടി രൂപ പാശ്ചാത്തല മേഖലയിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്ഥിരംസമിതി ചെയര്മാന്മാരായ ചേലാടന് ഇബ്രാഹീം, ഫാത്തിമ റഹീമ, മെമ്പര്‍മാരായ കെ.പി മുഹമ്മദ്, ആമിന ടീച്ചര്‍, കബീര്‍,കൃഷ്ണന്, കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, വാരിജാക്ഷന്‍, അബ്ദുസലാം, സത്യാവതി, പ്രീതി, രമണി, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."