HOME
DETAILS

ജനങ്ങള്‍ക്ക് ദുരിതം വിതച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പിടല്‍

  
backup
May 25, 2017 | 8:09 PM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a


നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു മുന്നറിയിപ്പുമില്ലാതെ നിലമ്പൂര്‍ ജനതപ്പടി ഭാഗത്ത് പിഡബ്ല്യൂഡി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കല്‍ നടപടി തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു. റോഡ് പകുതിയോളം ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. ഇതോടെ ഇതിലെയുള്ള ഗതാഗതം വണ്‍വേ ആയി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തര്‍സംസ്ഥാന പാതയിലാണ് യാത്രക്കാരെ വലച്ചുകൊണ്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ സാധാരണയായി രാത്രിയിലാണ് നടത്താറ്. എന്നാല്‍ ഇത്രയും വാഹനത്തിരക്കേറിയ റോഡില്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണ് വാട്ടര്‍ അതോറിറ്റി പ്രവൃത്തി ആരംഭിച്ചത്. ഗതാഗത തടസം രൂക്ഷമായതോടെ ചന്തക്കുന്ന് ഭാഗത്തുനിന്നും വരുന്ന ബസ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ജനതപ്പടിയിലൂടെ മണലൊടി വഴിയാണ് നിലമ്പൂര്‍ ഭാഗത്തേക്ക് തിരിച്ചുവിട്ടത്. ഇത് കാര്‍ യാത്രക്കാരും ഹോംഗാര്‍ഡുകളും തമ്മില്‍ വാക്കേറ്റത്തിനും ഇടയാക്കി.
കീര്‍ത്തിപ്പടി ജങ്ഷനില്‍ നിന്നും50 മീറ്റര്‍ മാത്രം ദൂരമുള്ളുവെന്നിരിക്കെ പോസ്‌റ്റോഫിസിലേക്കുള്ള വാഹനങ്ങള്‍ കീര്‍ത്തിപടിയില്‍ നിന്നും തിരിച്ചുവിട്ട് രണ്ടുകിലോമീറ്റര്‍ ചുറ്റിയാണ് എത്തിയത്. ചന്തക്കുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാധാരണ പോലെയും സര്‍വീസ് നടത്തുന്നുണ്ട്. പ്രവൃത്തി കൂടുതല്‍ ദിവസങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ദിവസങ്ങളിലെ പ്രവൃത്തി രാത്രിയാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം

Kerala
  •  7 days ago
No Image

കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കണം

Kerala
  •  7 days ago
No Image

ഫണ്ടില്ല: കേന്ദ്ര ധനകമ്മിഷൻ ഗ്രാന്റ് പദ്ധതികൾ സമർപ്പിക്കേണ്ടെന്ന് നിർദേശം

Kerala
  •  7 days ago
No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  7 days ago
No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  7 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  7 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago