ഗവ. പ്ലീഡർ നിയമനത്തിലെ തർക്കം; വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം
തിരുവനന്തപുരം: ഗവ. പ്ലീഡർ നിയമനത്തിൽ സംസ്ഥാനത്തെ കോൺഗ്രസിൽ ഉടലെടുത്ത തർക്കവുമായി ബന്ധപ്പെട്ട് പാർട്ടി വക്താക്കൾക്ക് കെ.പി.സി.സിയുടെ നിയന്ത്രണം. വ്യക്തിപരമായ അഭിപ്രായപ്രകടനം പാടില്ലെന്നും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പറയേണ്ടത് പാർട്ടി വേദിയിൽ മാത്രമെന്നും കെ.പി.സി.സിയുടെ കുറിപ്പിൽ പറയുന്നു. വക്താക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നിർദേശം വന്നത്. ചില വക്താക്കൾ മുഖ്യമന്ത്രിയെ വിമർച്ചതിന് പിന്നാലെയാണ് നിർദേശം പുറപ്പെടുവിച്ചത്.
വി.ഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി.ആറിനെയും ജിന്റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് സതീശനെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ കെ.പി.സി.സി പ്രസിഡന്റിനും മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി.
മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതിയിൽ രാജു പി. നായരുടെ വിമർശനം. ആർ.എസ്.എസ് പ്രവർത്തകനായ ഡി.എസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശനും കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം തുടരുകയാണ്.
The dispute revolves around the selection and appointment of Government Pleaders, which has sparked internal disagreements within the Congress party in Kerala. To prevent conflicting public statements and manage party communication effectively, the Kerala Pradesh Congress Committee (KPCC) has placed strict controls on its official spokespersons regarding what they can speak about the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."