പട്ടികജാതി വിഭാഗത്തിനു പ്രത്യേക റിക്രൂട്ട്മെന്റ് നടത്തണം: പി.കെ.എസ്
ബദിയടുക്ക: കേന്ദ്ര-സംസ്ഥാന ണ്ടസണ്ടണ്ടണ്ടര്ക്കാര് സര്‍വിസില്‍ പട്ടികജാതി വിഭാഗത്തിനു പ്രത്യേക റിക്രൂട്ട്മെന്റ് നടത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബദിയടുക്കയില്‍ പി. കുഞ്ഞമ്പു നഗറില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ദലിത് ശോഷന്‍ മുക്തി മഞ്ച് കേന്ദ്രകമ്മിറ്റി അംഗം വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എം പ്രദീപ് അധ്യക്ഷനായി. എം.കെ പണിക്കര്‍ രക്തസാക്ഷി പ്രമേയവും എം. ശാന്ത അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ രാജന്, ജില്ലാ കമ്മിറ്റിയംഗം പി. രഘുദേവന്‍, ഏരിയാ സെക്രട്ടറി സി.എ സുബൈര്‍, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി ഇ. പത്മാവതി, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം പി. ശ്യാമള, സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് കെ. ജഗന്നാഥ ഷെട്ടി എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കൊട്ടറ വാസുദേവ് പ്രവര്‍ത്തന റിപോര്‍ട്ടും ദലിത് ശോഷന്‍ മുക്തി മഞ്ച് കേന്ദ്രകമ്മിറ്റി അംഗം കെ. ശാന്തകുമാരി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇന്നു വൈകിട്ട് നാലിന് ബോള്‍ക്കട്ടെ കേന്ദ്രീകരിച്ച് പ്രകടനവും ബദിയടുക്ക ടൗണില്‍ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ഒ.കെ വാസു ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."