ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം; ഊഹാപോഹങ്ങള്‍ വച്ച് കടന്നാക്രമിക്കുന്നു: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.
നിയമസഭ സെക്രട്ടറിയേറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടനാ പദവികളോ വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലെന്ന വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം. ഊഹാപോഹങ്ങള്‍ വച്ചുള്ള പരാമര്‍ശം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ ഹാള്‍ നവീകരണത്തില്‍ ധൂര്‍ത്തും അഴിമതിയും നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നിയമസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സഭാ സമിതികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഏകപക്ഷീയമായ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചതെന്ന് മനസിലാവുന്നില്ല. സഭാ സമിതിയിലെ പ്രതിപക്ഷ അംഗങ്ങളോട് ചോദിച്ചാല്‍ അദ്ദേഹത്തിന് കാര്യം മനസിലാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഊരാളുങ്കലിനോട് ബഹുമാനമാണ്. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഊരാളുങ്കലിന്റെ ചരിത്രം മനസിലാക്കാതെയാണ്. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഇ-വിധാന്‍ സഭ ഒരുക്കുന്നതിനാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇ-വിധാന്‍ സഭ നടപ്പാക്കുമ്പോള്‍ 40 കോടി രൂപ പ്രതിവര്‍ഷം ലാഭമുണ്ടാകും. 16.65 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ പദ്ധതി പൂര്‍ത്തിയാക്കിയത് 9.17 കോടിയ്ക്കാണ്. അധികപണം തിരിച്ചടയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍. ഊരാളുങ്കലിന്റെ സത്യസന്ധതയും സൂക്ഷ്മതയും ലോകം അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."