മാഹി ടൗണ്‍ഹാള്‍ നാടിനു സമര്‍പ്പിച്ചു
മാഹി: പുതുച്ചേരി നിയമസഭയില്‍ മന്ത്രിയായും എം.എല്‍.എയായും കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇ. വത്സരാജിന്റെ പേരിലുള്ള മാഹി ടൗണ്‍ഹാള്‍ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി നാടിനു സമര്‍പ്പിച്ചു. ടൗണ്‍ഹാളിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സി.പി.എമ്മിന്റെ സ്ഥലം എം.എല്‍.എ പരിപാടിയില്‍നിന്നു വിട്ടുനിന്നു. താന്‍ അറിയാതെയാണ് ക്ഷണക്കത്തില്‍ പേര് വച്ചതെന്നും എം.എല്‍.എ എന്ന നിലയില്‍ ടൗണ്‍ ഹാളിന്റെ നിര്‍മാണ പ്രവൃത്തി നടക്കുമ്പോള്‍ ഒരഭിപ്രായവും താനുമായി പങ്കുവച്ചില്ലെന്നും രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ മന്ത്രി മല്ലാടി കൃഷ്ണറാവു, നിയമസഭാ സ്പീക്കര്‍ വൈദ്യലിഗം, ചീഫ് സെക്രട്ടറി അശ്വനി കുമാര്‍, ടൂറിസം സെക്രട്ടറി പാര്‍ഥിപന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, മാഹി അഡ്മിനിസ്േ്രടറ്റര്‍ മാണിക്കദീപന്‍, കമ്മിഷണര്‍ അമിത് ശര്‍മ, ഇ. വത്സരാജ് പങ്കെടുത്തു. നടപ്പാതക്ക് സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം, മാലിന്യ സംഭരണത്തിനായുള്ള വാഹനത്തിന്റെ ഫഌഗ് ഓഫ് എന്നിവ നിര്‍വഹിച്ച ശേഷം വിവിധ വകുപ്പുതലവന്‍ന്മാരുമായുള്ള കൂടികാഴ്ച, പൊതുജന സമ്പര്‍ക്ക പരിപാടി എന്നിവയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാത്രി എട്ടോടെ പുതുച്ചേരിക്ക് തിരിച്ചുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."