HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം അവസാനിച്ചു: 76 ശതമാനം പോളിങ്
backup
December 10 2020 | 13:12 PM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. കൊവിഡ് ബാധിതരുടെ ഉള്‍പ്പടെ വോട്ടിങ് പൂര്‍ത്തിയായ ശേഷം പുറത്തുവന്ന കണക്കനുസരിച്ച് 76 ശതമാനം പോളിങ് പിന്നിട്ടതായാണ് വിവരം. ആദ്യഘട്ടത്തേക്കാള്‍ ഉയര്‍ന്ന പോളിങാണ് രണ്ടാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അഞ്ച് ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വയനാട്ടിലാണ്. 79.21 ശതമാനം വോട്ടാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. കോട്ടയം 77.1,എറണാകുളം 78,തൃശൂര്‍ 75.7,പാലക്കാട് 75 എന്നിങ്ങനെയാണ് ലഭ്യമായ വിവരം അനുസരിച്ചുള്ള പോളിങ്. 98,57,208 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."