HOME
DETAILS

ഒബ്‌റോണ്‍ മാളില്‍ ഇന്ന് പരിശോധന വീണ്ടും; തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും

  
backup
May 25 2017 | 20:05 PM

%e0%b4%92%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-2


കൊച്ചി: തീപിടിത്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഒബ്‌റോണ്‍ മാളില്‍ ഇന്ന് നഗരസഭ സെക്രട്ടറിയും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും വീണ്ടും പരിശോധിക്കും. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു പരിശോധന. ഇതിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ച തയ്യാറാക്കണമെന്നും തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
നഗരത്തിലെ ആദ്യത്തെ മാളായ ഒബറോണ്‍ മാളില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാത്തതിനാലാണു കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടിയത്.
സുരക്ഷാസംവിധാനം ഒരുക്കുന്നതുവരെ മാള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ സെക്രട്ടറി 22ന് നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുറന്നു പ്രവര്‍ത്തിച്ച മാള്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിച്ച കോടതി നിലവിലെ സ്ഥിതി എന്താണെന്നു അറിയിക്കാന്‍ പറഞ്ഞു. ഈ അവസരത്തില്‍ ഒബ്‌റോണ്‍മാള്‍ നിയമവിരുദ്ധമായി തുറന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഒരുക്കാതെ മാള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു അനുമതി നല്‍കാനാവില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. പത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശം ഒബ്‌റോണ്‍ മാളിന് ഫയര്‍ ഫോഴ്‌സ് വകുപ്പ് നല്‍കിയിട്ടുള്ളതായി കോര്‍പറേഷന്‍ അറിയിച്ചു.
ഇത് നടപ്പാക്കുന്നത് വരെ പ്രവര്‍ത്തനം പാടില്ലെന്ന ഉത്തരവാണ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കി. ഇതോടെ കോര്‍പറേഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അടുത്ത 27നു മുമ്പു മാളില്‍ പരിശോധന നടത്തി ഫയര്‍ ഫോഴ്‌സ് വകുപ്പ് നല്‍കിയ നിര്‍ദേശം പാലിച്ചോ എന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഉത്തരവ് നല്‍കുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ ഉത്തരവിന് സ്റ്റേ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിച്ചു. രണ്ടാഴ്ച്ച മുന്‍പാണ് ഒബ്‌റോണ്‍ മാളിലെ നാലാം നിലയില്‍ തീപിടുത്തമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തെ ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

National
  •  2 months ago
No Image

തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; ഇസ്രാഈലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്‌മയിൽ ബഗായി

International
  •  2 months ago
No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  2 months ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  2 months ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  2 months ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  2 months ago