HOME
DETAILS

സൗജന്യമായി മദ്യം നല്‍കിയില്ല; ഗുണ്ടാസംഘം ബാര്‍ അടിച്ചുതകര്‍ത്തു

  
backup
October 01, 2018 | 12:24 AM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af

താമരശേരി: ചുങ്കത്തു പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിക്കാനെത്തിയ ഗുണ്ടാസംഘം സൗജന്യമായി മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ അടിച്ചുതകര്‍ത്തു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. തൃശൂര്‍ സ്വദേശി ടി.പി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.
എട്ടോളം വരുന്ന സംഘം ശനിയാഴ്ച ബാറിലെത്തുകയും മദ്യപിക്കുകയുമായിരുന്നു. തുടര്‍ന്ന് മദ്യം സൗജന്യമായി നല്‍കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ റിസപ്ഷന്‍ കൗണ്ടറില്‍ പ്രവേശിക്കുകയും ഫര്‍ണിച്ചറുകളും ടെലഫോണുകളും കംപ്യൂട്ടറുകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് അക്രമിസംഘത്തെ തടയാനെത്തിയ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ ഹരിദാസന്‍, രാജന്‍ എന്നിവരെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. അക്രമിസംഘം കരുതിയ ആയുധങ്ങളും ബാറിലെ ഫര്‍ണിച്ചറുകളുമെടുത്ത് ബാറിന്റെ ചില്ലുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബാര്‍ അടക്കുന്ന സമയത്തിനു തൊട്ടുമുന്‍പ് എത്തിയ സംഘം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു.
ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റു നാലുപേര്‍ ഓടിരക്ഷപ്പെട്ടു. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന കാറ്റാടിക്കുന്ന് വീട്ടില്‍ സുബിത്ത് (26), പിലാക്കണ്ടി ബിപിന്‍ലാല്‍ (27), ചമ്പ്രക്കാട്ട് പുറായില്‍ ബിജീഷ് (27), ആനപ്പാറ പൊയില്‍ പ്രവീണ്‍ (32) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരേ അതിക്രമിച്ചു കടക്കല്‍, മര്‍ദനം, ആയുധം കൈവശംവയ്ക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  a day ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  a day ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  a day ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  a day ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  a day ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  a day ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  a day ago