മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: പ്രമുഖര്‍ പ്രതിഷേധിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രമുഖര്‍ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ഉറപ്പാക്കണം. വി.എസ് അച്യുതാനന്ദന്‍ ഡി.ജി.പിയെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. പൊലിസ് എന്താണിവിടെ ചെയ്യുന്നതെന്നും വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും വി.എസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ തടയലാണോ പൊലിസിന്റെ ജോലി എന്നും വി.എസ് ചോദിച്ചു.
കോഴിക്കോട് നടന്നത് അനിഷ്ട സംഭവമാണെന്ന് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി സത്യസന്ധ്യതയും ആത്മാര്‍ത്ഥതയും കാണിക്കണമെന്നും കുമ്മനം. അതേ സമയം ഈ വിഷയത്തില്‍ പ്രതികരണം പിന്നീട് അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവിരം കിട്ടിയ ശേഷം പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമായെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."