ചന്ദ്രയാന്‍-2 വിക്ഷേപണം ഈ മാസംതന്നെ ഉണ്ടായേക്കും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചരിത്രദൗത്യമെന്ന് വിശേഷിപ്പിക്കുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ 2.51ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. വിക്ഷേപണ തിയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചിരുന്നു. എന്നാല്‍, ഈ മാസം തന്നെ വിക്ഷേപണം നടക്കുമെന്നാണ് വിവരം.
ഞായറാഴ്ച കൗണ്ട് ഡൗണ്‍ തുടങ്ങി ഇന്നലെ പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വിക്ഷേപണത്തിന് തയാറെടുക്കുന്നതിനിടയിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.
ഞായറാഴ്ച പുലര്‍ച്ചെ 6.51നാണ് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ജി.എസ്.എല്‍.വിയില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."