യുവജന യാത്ര സര്‍ക്കാരുകള്‍ക്കെതിരേയുള്ള മുന്നേറ്റമാകും: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര ജനവിരുദ്ധ നയം തുടരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനമുന്നേറ്റമാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്ന യുവജന യാത്രയുടെ സംസ്ഥാന സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, കെ.എസ് ഹംസ, പി.എം സാദിഖലി, സി.കെ സുബൈര്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുല്‍ഫിക്കര്‍ സലാം, പി. ഇസ്മാഈല്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്റഫ്, പി.പി അന്‍വര്‍ സാദത്ത്. ടി.പി അഷ്റഫലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."